മൂന്ന് പതിറ്റാണ്ടത്തെ പ്രവാസത്തിന് വിരാമമിട്ട് മടങ്ങുന്ന മനാഫ് മൗലവി അല്‍ ബദ്രി പനവൂരിന് അജ്വ ജിദ്ദ ഘടകം യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: മുപ്പത് വര്‍ഷത്തെ പ്രവാസത്തിന് വിരാമമിട്ട് മടങ്ങുന്ന സാമൂഹിക പ്രവര്‍ത്തകനും, അജ്വ ജിദ്ദ ഘടകം പ്രസിഡൻറുമായ മനാഫ് മൗലവി അല്‍ ബദ്രി പനവൂരിന് അജ്വ ജിദ്ദ ഘടകം യാത്രയയപ്പ് നല്കി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപനമായ മൂവാറ്റുപുഴ ബദ്രിയയില്നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ബോംബെയില്‍ ജോലി ചെയ്ത ശേഷമാണ് പ്രവാസം തെരഞ്ഞെടുത്തത്.
മനാഫ് മൗലവിക്ക് ജിദ്ദ കമ്മിറ്റിയുടെ ഉപഹാരം വൈസ് പ്രസിഡൻറ് സെയ്ദ് മുഹമ്മദ് കാശിഫി, മുന്‍ ഉപദേശക സമിതിയംഗം സക്കീര്‍ ഹുസൈന് കറ്റാനം, വൈസ് പ്രസിഡൻറ് അബ്ദുള്‍ ലത്ത്വീഫ് കറ്റാനം, ട്രഷറര്‍ നൗഷാദ് ഓച്ചിറ, എക്സിക്യൂട്ടീവ് അംഗം റഷീദ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ആത്മ സംസ്കരണത്തിനും ജീവകാരുണ്യത്തിനും ഊന്നല്‍ നല്കി ക്കൊണ്ട് ജിദ്ദയില്‍ ഒമ്പത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന അജ്വയുടെ പ്രവര്‍ത്തനം പ്രവാസത്തില്‍ ആത്മീയമായ ഉണര്വിന് കാരണമായിരുന്നുവെന്നും അത് പ്രവാസത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കുമെന്നും മനാഫ് മൗലവി തന്റെ മറുപടി സന്ദേശത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.