പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range വ്യാജ നുസ്ക് കാർഡ്: ഏഴ് പാകിസ്താനികളും രണ്ട് ഇന്ത്യക്കാരും പിടിയിൽ
മക്ക: വ്യാജ നുസ്ക് കാർഡുകൾ പ്രചരിപ്പിച്ച് തട്ടിപ്പും വഞ്ചനയും നടത്തിയ 11 പേരെ മക്ക പൊലീസ് പിടികൂടി. ഒമ്പത് പാകിസ്താൻ പൗരന്മാരും വിസിറ്റ് വിസയിലുള്ള രണ്ട് ഇന്ത്യൻ പൗരന്മാരുമാണ് അറസ്റ്റിലായത്. ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിപുലമായ സുരക്ഷ കാമ്പയിനിടയിലാണ് ഇവർ പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന വ്യാജ ഹജ്ജ് പെർമിറ്റ് കാർഡുകൾ, പണം, കമ്പ്യൂട്ടറുകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.