ജൂബൈൽ ഇന്ത്യൻ സ്കൂളി​െൻറ പേരിൽ വ്യാജ നിയമന ഉത്തരവ്

ജൂബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ അൽ ജൂബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളി​െൻറ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം നൽകി ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്നതായി റിപ്പോർട്ട്. സ്കൂളി​െൻറ പേര്, ഔദ്യോഗിക ലോഗോ, പ്രിൻസിപ്പലി​െൻറ ഒപ്പ് എന്നിവ വ്യാജമായി നിർമിച്ചും, വ്യാജ ഇമെയിൽ വിലാസങ്ങളും ഫോൺ നമ്പറുകളും ചമച്ചുമാണ് തട്ടിപ്പുകാർ ഉദ്യോഗാർത്ഥികളെ വലയിലാക്കാൻ ശ്രമിക്കുന്നത്. പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം അതീവ ജാഗ്രതയോടെയാണ് ഈ വ്യാജരേഖകൾ നിർമിച്ചിരിക്കുന്നത്.

എറണാകുളം സ്വദേശിയായ ഉദ്യോഗാർത്ഥിക്ക് ലഭിച്ച തൊഴിൽ കരാറി​െൻറ സുതാര്യത പരിശോധിക്കാൻ നടത്തിയ അന്വേഷണത്തിലാണ് ഈ വൻ തട്ടിപ്പി​െൻറ ചുരുളഴിഞ്ഞത്. സ്കൂളി​െൻറ ഔദ്യോഗിക വെബ്‌സൈറ്റ് വിലാസമായ www.iisjubail.org എന്നതിന് പകരം www.iisjubali.org എന്ന വ്യാജ ഡൊമെയ്ൻ നിർമിച്ച്, career@iisjubali.org എന്ന ഇമെയിൽ വിലാസം വഴിയാണ് തട്ടിപ്പുകാർ ആശയവിനിമയം നടത്തിയിരുന്നത്.

ഇതിൽ സംശയം തോന്നിയ ഉദ്യോഗാർത്ഥി സൗദിയിലുള്ള ത​െൻറ ബന്ധുക്കൾ വഴി സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ചതിക്കുഴി പുറത്തായത്. ടീച്ചിങ് അസിസ്​റ്റൻറ്​ തസ്തികയിലേക്ക് പ്രതിമാസം 6,580 റിയാൽ അടിസ്ഥാന ശമ്പളം, സൗജന്യ താമസം, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ്, കുടുംബത്തിന് സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ ആകർഷകമായ ആനുകൂല്യങ്ങൾ നിരത്തിയാണ് ഇവർ ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നത്.

അപേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ അഭിമുഖങ്ങൾ ഒഴിവാക്കി, ഓൺലൈൻ ചോദ്യാവലി വഴി മാത്രമാണ് നിയമനമെന്ന് വിശ്വസിപ്പിച്ചാണ് മൂന്ന് വർഷത്തെ തൊഴിൽ കരാർ നൽകുന്നത്. തുടർന്ന് വിസ നടപടികൾക്കായി ഉദ്യോഗാർത്ഥികൾ നേരിട്ട് പണം അടയ്ക്കണമെന്ന നിബന്ധനയും ഇവർ മുന്നോട്ടുവെക്കുന്നു.

എന്നാൽ സൂക്ഷ്മമായി പരിശോധിച്ചാൽ ഈ വ്യാജരേഖകളിൽ പലയിടത്തും സ്കൂളി​െൻറ പേര് ‘Jubali’ എന്ന് തെറ്റായ സ്പെല്ലിങ്ങിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കാണാം. കൂടാതെ, വിസ നടപടികൾക്കായി eVisa@darchagroup.com എന്ന സംശയാസ്പദമായ ഇമെയിൽ വിലാസമാണ് ഇവർ നൽകിയിരിക്കുന്നത്.

ഇത്തരം വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ആരും പണമോ വ്യക്തിഗത രേഖകളോ കൈമാറരുതെന്ന് സ്കൂൾ അധികൃതർ കർശന മുന്നറിയിപ്പ് നൽകി. നിലവിൽ പ്രചരിക്കുന്ന സന്ദേശങ്ങൾക്കും തട്ടിപ്പ് സംഘങ്ങൾക്കും സ്കൂളുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് പ്രിൻസിപ്പൽ ഡോ. നിഷാ മധു വ്യക്തമാക്കി.

സ്കൂളിലെ ഔദ്യോഗിക ഒഴിവുകളും നിയമന നടപടികളും www.iisjubail.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ പ്രസിദ്ധീകരിക്കാറുള്ളൂ. സംശയാസ്പദമായ ഇമെയിലുകളോ ഫോൺ കോളുകളോ ലഭിച്ചാൽ ഉദ്യോഗാർത്ഥികൾ മറ്റ് നടപടികളിലേക്ക് കടക്കാതെ, സ്കൂൾ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തേണ്ടതാണെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

Tags:    
News Summary - Fake appointment order in the name of Jubail Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.