ഐ.സി.എഫ് കാമ്പയിൻ ‘ചൂഷണമുക്ത പ്രവാസം’ ദമ്മാമിൽ ലോക കേരളസഭ അംഗം ആൽബിൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ലഹരി-മദ്യ ഉപഭോഗവും കൊലപാതകങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രവാസസമൂഹത്തെ ബോധവത്കരിക്കാനും മുന്നറിയിപ്പ് നൽകാനുമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ചൂഷണമുക്ത പ്രവാസം കാമ്പയിൻ ആരംഭിച്ചു.
കാമ്പയിന്റെ ഭാഗമായി പ്രൊവിൻസ് വിളംബരം, സെൻട്രൽ തലത്തിൽ മത, രാഷ്ട്രീയ മാധ്യമരംഗത്തുള്ളവരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് ആശയസംവാദം, ബോധവത്കരണ ക്ലാസുകൾ, യൂനിറ്റ് തലത്തിൽ ജനസമ്പർക്കം, ലഘുലേഖവിതരണം, സോഷ്യൽ മീഡിയ ഹാഷ്ടാഗ് എന്നിവ സംഘടിപ്പിക്കും. കാമ്പയിന്‍റെ സൗദിതല ഉദ്ഘാടനം ലോക കേരളസഭ അംഗം ആൽബിൻ ജോസഫ് നിർവഹിച്ചു. സൗദി നാഷനൽ പ്രസിഡന്റ് സയ്യിദ് ഹബീബ് അൽ-ബുഖാരി അധ്യക്ഷത വഹിച്ചു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കാമ്പയിൻ നീണ്ടുനിൽക്കും.
സാമ്പത്തിക ദുര മുത്ത് സ്വർണക്കടത്ത് കാരിയർമാരായി പിടിക്കപ്പെട്ട് കാരാഗൃഹത്തിൽ അകപ്പെടുന്നവരും ജീവൻ ബലിയർപ്പിക്കേണ്ടിവരുന്നവരും പ്രവാസിസമൂഹത്തിൽ അധികരിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രവാസിസമൂഹത്തെ ബോധവത്കരണത്തിലൂടെ പിന്തിരിപ്പിക്കാൻ മുഴുവൻ പ്രവാസിസംഘടനകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും കാമ്പയിൻ പ്രഖ്യാപനം നടത്തിയ സയ്യിദ് ഹബീബ് അൽ-ബുഖാരി പറഞ്ഞു. നാഷനൽ ജനറൽ സെക്രട്ടറി നിസാർ എസ്. കാട്ടിൽ പ്രമേയപ്രഭാഷണം നടത്തി. ഹമീദ് വടകര, പ്രവീൺ, ചന്ദ്രമോഹൻ, ലുഖ്മാൻ വിളത്തൂർ, മുഹമ്മദ് റഫീഖ് ചെമ്പോത്തറ, നൗഷാദ്, സുബൈർ സഖാഫി, സലീം പാലച്ചിറ, സൈനുദ്ദീൻ മുസ്‍ലിയാർ വാഴവറ്റ എന്നിവർ പങ്കെടുത്തു. ബഷീർ ഉള്ളണം സ്വാഗതവും അഷ്‌റഫ് കരുവൻപൊയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.