സൗദിയിലുടനീളം ‘നിങ്ങളുടെ ആരോഗ്യം പരിശോധിക്കുക’ കാമ്പയിന് തുടക്കമായി

റിയാദ്: സൗദി അറേബ്യയിലെ മുഴുവൻ നഗരങ്ങളിലും പ്രദേശങ്ങളിലും പൗരന്മാർക്കും താമസക്കാർക്കുമായി ‘നിങ്ങളുടെ ആരോഗ്യം പരിശോധിക്കുക’ എന്ന വിപുലമായ ആരോഗ്യ കാമ്പയിന് തുടക്കമായി. ആരോഗ്യ മന്ത്രിയും ഹെൽത്ത് ഹോൾഡിങ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഫഹദ് അൽജലാജൽ കാമ്പയി​െൻറ ഉദ്ഘാടനം നിർവഹിച്ചു.

റിയാദിൽ ഗുണഭോക്താക്കൾക്കായി സജ്ജീകരിച്ചിരിക്കുന്ന ‘നിങ്ങളുടെ ആരോഗ്യ സംരക്ഷിക്കുക’ കേന്ദ്രം സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹം പദ്ധതി ലോഞ്ച് ചെയ്തത്.

സൗദി ഹെൽത്ത് ഹോൾഡിങ് കമ്പനിയും വിവിധ ഹെൽത്ത് ക്ലസ്​റ്ററുകളും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ 10 അവശ്യ പ്രതിരോധ പരിശോധനകളാണ് പൊതുജനങ്ങൾക്ക് നൽകുന്നത്. രോഗങ്ങൾ നേരത്തെ കണ്ടെത്താനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ഇതി​െൻറ പ്രധാന ലക്ഷ്യം.

റമദാൻ മാസത്തോടനുബന്ധിച്ച് ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് പരിശോധനകൾ നടത്താൻ പൗരന്മാരോടും താമസക്കാരോടും അധികൃതർ നിർദേശിച്ചു. രക്തസമ്മർദം അളക്കൽ, പൊണ്ണത്തടി പരിശോധന, വൻകുടൽ കാൻസർ പരിശോധന, സ്തനാർബുദ പരിശോധന തുടങ്ങിയവ കാമ്പയി​െൻറ ഭാഗമായി ലഭ്യമാകുന്ന പ്രധാന സേവനങ്ങളിൽ ഉൾപ്പെടുന്നു.

Tags:    
News Summary - ‘Check Your Health’ campaign launched across Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.