കെ.എം.സി.സി ദഹ്റാൻ അൽജനൂബ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ

നടന്ന സർട്ടിഫിക്കറ്റ് വിതരണം

കെ.എം.സി.സി ദഹ്റാൻ അൽജനൂബ് ഇഫ്താർ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും

ദഹ്റാൻ അൽ ജനൂബ്: കെ.എം.സി.സി ദഹ്റാൻ അൽജനൂബ് ഏരിയാകമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി. ജാതി, മത ഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സംഗമത്തിൽ അതിഥികളായെത്തി. കെ.എം.സി.സി നജ്റാൻ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളുടെ സാന്നിധ്യം വിരുന്നിന് മികവേകി. ഇതോടനുബന്ധിച്ച യോഗത്തില്‍ കെ.എം.സി.സി സൗദി സുരക്ഷാ പദ്ധതി കോഓഡിനേറ്റർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും നജ്റാൻ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറുമായ സലീം ഉപ്പള സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ അഷ്റഫ് കുറ്റിക്കടവ് അധ്യക്ഷത വഹിച്ചു. ഏരിയാ കോഓഡിനേറ്റർമാരായ ഫൈസൽ വാഴക്കാട്, മസൂദ് കക്കോടൻ, മുഹമ്മദ് കോയ ബാലുശ്ശേരി, അബ്​ദുന്നാസർ ഈങ്ങാപുഴ എന്നിവർ നേതാക്കളില്‍ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീർ കരിങ്കല്ലത്താണി വിഷയാവതരണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ്​ നൗഫൽ, സെക്രട്ടറിയും സുരക്ഷാ പദ്ധതി ചെയർമാനുമായ സത്താര്‍, സെന്‍ട്രല്‍ കമ്മിറ്റി ചെയർമാൻ അബ്​ദുൽ ജബ്ബാര്‍ പനങ്ങാങ്ങര എന്നിവർ ആശംസകൾ നേർന്നു. ഏരിയാ സെക്രട്ടറി ഫൈസൽ വാഴക്കാട് സ്വാഗതവും വർക്കിങ് പ്രസിഡൻറ്​ കരീം നൂറാംതോട് നന്ദിയും പറഞ്ഞു. 

Tags:    
News Summary - KMCC Dhahran Al Janub Iftar Gathering and Certificate Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.