ജിദ്ദ: മലർവാടി വെസ്റ്റേൻ പ്രൊവിൻസിനു കീഴിൽ ജിദ്ദ അസീസിയയിലെ ദൗഹ ഉലൂം ഇന്റർനാഷനൽ സ്കൂൾ, ശറഫിയ ഇമാം ബുഖാരി മദ്രസ എന്നിവിടങ്ങളിലായി നടന്ന 'മഴവില്ല് 2026' ബാലചിത്രരചനാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. തനിമ വെസ്റ്റേൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ഉമർ ഫാറൂഖാണ് വിജയികളുടെ പട്ടിക പുറത്തുവിട്ടത്.
ബഡ്‌സ് വിഭാഗത്തിൽ അൽവാനിയ, ലീൻ അഫ്സൽ, ലില്ലറ്റ് ഡാർവിൻ, അഷ്ഫാഖ് മുഹമ്മദ്, മുഹമ്മദ് കെസിൻ, അഫാസ് എന്നിവരും, കിഡ്‌സ് വിഭാഗത്തിൽ അഫ്ര അബൂബക്കർ, ഐഷ ആദിൽ, തസീൻ നൗഷാദ്, അഹാന വിശേഷ്, നുഹയ്യ നജീബ്, അദ്ലാൻ യൂനുസ് എന്നിവർ വിജയികളായി. സബ് ജൂനിയർ വിഭാഗത്തിൽ ഫിൽസ, ആർസു, തമന്ന, അയാൻ, ദുആ, ആലിയ എന്നിവരും ജൂനിയർ വിഭാഗത്തിൽ ഇഷാൻ, ഹംദാൻ, ഇഹ്‌സാൻ, ഇശൽ, നിസ്ഹ, ഫാത്തിമ എന്നിവരും സമ്മാനത്തിന് അർഹരായി. കുട്ടികൾക്കായി മലർവാടി ഒരുക്കുന്ന വിജ്ഞാനപ്രദമായ പരിപാടികളെക്കുറിച്ചും വരാനിരിക്കുന്ന റമദാൻ ക്വിസ് മത്സരങ്ങളെക്കുറിച്ചും ഉമർ ഫാറൂഖ് ചടങ്ങിൽ വിശദീകരിച്ചു. ചടങ്ങിൽ നിഹാല നാസർ അവതാരകയായിരുന്നു. മലർവാടി കോഓർഡിനേറ്റർ അബ്ദുൽ സലാം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.