ജിദ്ദ: പ്രവർത്തന കാലാവധി കഴിഞ്ഞ വാഹനങ്ങൾ വിദേശ രാജ്യങ്ങളിൽനിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിച്ചതായി പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. രാജ്യത്തേക്ക് പ്രവേശിക്കാൻ അംഗീകരിച്ച കാലാവധി വിദേശ വാഹനങ്ങൾക്കുണ്ടായിരിക്കണം. അല്ലാത്ത വാഹനങ്ങൾ പ്രവേശന കവാടങ്ങളിലൂടെ പ്രവേശിക്കുന്നത് തടയും. തീരുമാനം ഏപ്രിൽ നാലു മുതൽ പ്രാബല്യത്തിലായതായും അതോറിറ്റി വ്യക്തമാക്കി.
സൗദിയിലെ വാഹനങ്ങൾക്ക് നിശ്ചയിച്ച നിബന്ധനകൾ വിദേശത്തുനിന്നെത്തുന്ന വാഹനങ്ങൾക്കും നടപ്പാക്കുന്നതിെൻറ ഭാഗമായാണിത്. ബസുകൾ, ടാക്സികൾ, ചരക്കു വാഹനങ്ങൾ എന്നിവക്ക് തീരുമാനം ബാധകമാകും. കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ചാണ് തീരുമാനം നടപ്പാക്കുന്നത്. റോഡ് സുരക്ഷയുടെ നിലവാരം ഉയർത്തുക, ഗതാഗത സേവന ഉപയോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക, ദേശീയ, വിദേശ വാഹനങ്ങൾക്കിടയിൽ തുല്യത ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനമെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.