അൽഖോബാർ: സൗദി അറേബ്യയിൽ നിന്നും കേരളത്തിലേക്ക് സർവിസ് നടത്തുന്ന ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നീ വിമാന കമ്പനികൾ നിരവധി സർവിസുകൾ വെട്ടിക്കുറച്ചതിൽ പ്രവാസി വെൽഫെയർ അൽഖോബാർ റീജനൽ കമ്മിറ്റി പ്രതിഷേധിച്ചു. ലക്ഷക്കണക്കിന് മലയാളി പ്രവാസികളെ ഗുരുതരമായി ബാധിക്കുന്ന തീരുമാനമാണിത്.
പ്രത്യേകിച്ച് അവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോകാൻ തയാറാവുന്നവർക്കും അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടവർക്കും ഈ മാറ്റം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
പ്രവാസികളുടെ ആവശ്യങ്ങൾ കണക്കിലെടുക്കാതെ തികച്ചും വാണിജ്യപരമായ നിലപാടുകളെ അടിസ്ഥാനമാക്കി എടുത്ത തീരുമാനമാണിത്. വിമാന സർവിസുകൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട വിമാന കമ്പനികൾക്കും ഇന്ത്യൻ എംബസിക്കും കേരള സർക്കാരിനും പരാതി നൽകും.
പ്രവാസികളുടെ ശബ്ദം ശക്തമായി ഉയരേണ്ട സമയമാണിത്. ഈ വിഷയത്തിൽ എല്ലാ പ്രവാസി സംഘടനകളും കൈകോർത്ത് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായി പ്രവാസി വെൽഫെയർ അൽഖോബാർ റീജനൽ കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.