ഐ.സി.എഫ് അൽ ബാദിയ സെക്ടർ സംഘടിപ്പിച്ച പൗരസഭയിൽ അലവി സംസാരിക്കുന്നു
ദമ്മാം: ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന ശീർഷകത്തിൽ ഐ.സി.എഫ് ഇൻറർനാഷനൽ തലത്തിൽ നടത്തുന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അൽ ബാദിയ സെക്ടർ പൗരസഭ സംഘടിപ്പിച്ചു. ബഹുസ്വരത ഉറപ്പ് നൽകുന്ന നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ജനാധിപത്യ മതേതര ഇന്ത്യ വെറുപ്പിന്റെ ഉപാസകരെ വകഞ്ഞു മുന്നേറുമെന്നും ജനങ്ങളുടെ ചെറുത്തുനിൽപ്പുകൾക്ക് മുന്നിൽ ഏകാധിപത്യ ഭരണകൂടങ്ങൾ തകർന്നടിഞ്ഞ ചരിത്രം ലോകത്തിന് മുന്നിലുണ്ടെന്നും പൗരസഭ ഓർമിപ്പിച്ചു.
രാജ്യത്തെ പൗരന്മാർ എന്ന നിലക്ക് പ്രവാസി വോട്ട് പ്രവാസികളുടെ അവകാശമാണെന്നും പൗരസഭ അഭിപ്രായപ്പെട്ടു. ഇന്ത്യയെ വീണ്ടെടുക്കാനുള്ള ആശകൾക്കും അഭിലാഷങ്ങൾക്കും അപ്പുറം വ്യക്തമായ കാഴ്ചപ്പാടുകളും അജണ്ടകളും ഉണ്ടായിരിക്കണം.
അദാമ ബേലീഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഐ.സി.എഫ് സെൻട്രൽ അഡ്മിൻ സെക്രട്ടറി എൻ.എച്ച്. സാദിഖ് ഉദ്ഘാടനം ചെയ്തു. ഫിനാൻസ് സെക്രട്ടറി അഹ്മദ് നിസാമി വിഷയാവതരണം നടത്തി. കെ.എം.സി.സി ദമ്മാം സെക്രട്ടറി മഹ്മൂദ് പൂക്കാട്, ഒ.ഐ.സി.സി സെക്രട്ടറി ശംസുദ്ദീൻ കൊല്ലം, അലവി, ബഷീർ കോഴിക്കോട്, ഷാജി ഹസ്സൻ എന്നിവർ പ്രഭാഷണം നടത്തി. മുസ്തഫ മുക്കൂട് മോഡറേറ്ററായിരുന്നു. യൂസഫ് പഴശ്ശി അധ്യക്ഷത വഹിച്ചു. ഫഹദ് പാപ്പിനിശ്ശേരി സ്വാഗതവും അബ്ദുൽ റഷീദ് പൊന്നാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.