Posted On
date_range Updated On
date_range ജുബൈലിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
ജുബൈൽ: ദീർഘകാലമായി സൗദിയിൽ പ്രവാസിയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുൽ കലാം (55) നാട്ടിൽ നിര്യാതനായി. കുടുംബ സമേതം ജുബൈലിൽ താമസിച്ചിരുന്ന അബ്ദുൽ കലാം ഇവിടെ വിവിധയിടങ്ങളിലായി അലീലി എന്ന പേരിൽ ഗ്രോസറി ബിസിനസ് നടത്തിയിരുന്നു. കുട്ടികളുടെ ഉപരിപഠനാർഥം കുടുംബം നാട്ടിലേക്ക് മടങ്ങിയതിന് ശേഷം എൻജിനീയറിംഗ് പഠനത്തിനായി ചേർന്ന മകൻ കുറച്ചു മാസം മുമ്പ് അപകടത്തിൽ മരണപ്പെട്ടിരുന്നു. തുടർന്ന് അബ്ദുൽ കലാമും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മാതാവ്: ഖദീജ, ഭാര്യ: ഷാമിന, മക്കൾ: ഖറം, ഖദീജ, ഖൈറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.