representational image
Posted On
date_range Updated On
date_range പ്രവാസി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
കുവൈത്ത് സിറ്റി: പ്രവാസി യുവാവ് കുവൈത്ത് വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലില്‍ എത്തിയ ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം പരിശോധനക്കായി ഫൊറൻസിക് മെഡിസിനിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഏതാനും ദിവസം മുമ്പ് സമാനരീതിയില്‍ സ്വദേശത്തേക്ക് മടങ്ങാനിരുന്ന പാകിസ്താൻ യുവതിയും ടെർമിനൽ ഒന്നില്‍ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.