ഹാഇൽ വിമാനത്താവളത്തിൽ ‘എക്സിക്യൂട്ടിവ്’ ലോഞ്ച് മേഖല ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഹാഇൽ വിമാനത്താവളത്തിൽ ‘എക്സിക്യൂട്ടിവ്’ ലോഞ്ച് മേഖല ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ഉദ്ഘാടനം ചെയ്തു. ദിവസം 450 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാണിത്. സൗദി വിമാനത്താവളങ്ങളിലെ എക്സിക്യൂട്ടിവ് ലോഞ്ചുകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിക്കുള്ളിലാണ് ഈ എക്സിക്യൂട്ടിവ് ലോഞ്ച് സജ്ജീകരിച്ചതെന്ന് കമ്പനി സി.ഇ.ഒ ജൽബാൻ അൽ ജൽബാൻ പറഞ്ഞു.
മൊത്തം 981 ചതുരശ്ര മീറ്ററിലാണ് പുതിയ ഹാൾ ഒരുക്കിയതെന്ന് അൽ ജൽബാൻ ചൂണ്ടിക്കാട്ടി. ഹാളിന്റെ ശേഷി നൂറ് ശതമാനം വർധിച്ചിട്ടുണ്ട്. വി.ഐ.പി അതിഥികൾക്ക് മികച്ച വിശിഷ്ട സേവനങ്ങൾ നൽകുന്നതിന് അത്യാധുനിക സംവിധാനങ്ങളും ഉപകരണങ്ങളും ഉൾക്കൊള്ളുന്ന വിവിധ സൗകര്യങ്ങൾ ലോഞ്ചിലുണ്ടെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.