മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

യാംബു: യാംബുവിൽ ദീർഘകാലം പ്രവാസിയായിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഞാറക്കാട്ട് വലിയ പീടിയേക്കൽ ഹംസ (58) നാട്ടിൽ നിര്യാതനായി. 10 വർഷം യാംബുവിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ഹംസ വൃക്കസംബന്ധമായ രോഗത്തെ തുടർന്ന് മൂന്നുവർഷം മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. പരപ്പനങ്ങാടി ചുടല പറമ്പിന് സമീപം താമസിച്ചിരുന്ന ഹംസ, പരപ്പനങ്ങാടി മെർച്ചന്റ് അസോസിയേഷൻ മുൻ സെക്രട്ടറി, പത്ര ഏജന്റ്, പഴയ കാല ഫുട്ബാൾ കളിക്കാരൻ എന്നീ നിലയിലും നാട്ടിൽ അറിയപ്പെട്ടിരുന്നു.

പരേതരായ ഞാറക്കാട്ട് വലിയ പീടിയേക്കൽ ബീരാൻ - ബിരിയമ്മു ദമ്പതികളുടെ മകനാണ്. ഭാര്യ: ആമിന, മക്കൾ: റംഷാദ് (യാംബു), യാസിർ (ജിദ്ദ ), റംഷീന, സൽമാൻ.

മരുമക്കൾ: യാഷിഖ്, സുമയ്യ. സഹോദരങ്ങൾ: അബ്ദുസലാം, റസാഖ് (ഇരുവരും യാംബുവിൽ പ്രവാസികളായിരുന്നു). മുഹമ്മദ്, സൈതലവി, ഖദീജ, ആയിഷ, പരേതനായ മൊയ്തീൻ. ഖബറടക്കം ചിറമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ തിങ്കളാഴ്ച രാവിലെ10ന് നടക്കും.

News Summary - ex pravasi passed away in malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.