ജിദ്ദ: കെ.എം.സി.സി ഏറനാട് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അഷ്റഫ് കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. കേരളത്തിൽ നടക്കുന്നത് സ്വപ്ന പദ്ധതികൾ അല്ലെന്നും സ്വപ്നക്ക് വേണ്ടിയുള്ള പരിപാടികളാണെന്നും ഇത്രയും മോശമായ ഭരണം കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹബീബ് കല്ലൻ മുഖ്യപ്രഭാഷണം നടത്തി.
സുൽഫീക്കർ ഒതായി, കെ.വി. സലാം കാവനൂർ, അലി പത്തനാപുരം, അബൂബക്കർ കുഴിമണ്ണ, ഹബീബ് കാഞ്ഞിരാല, സുബൈർ ഊർങ്ങാട്ടിരി, അനസ് ചാലിയാർ, ഫസിൽ റഹ്മാൻ, മുസ്തഫ ചീമാടൻ എന്നിവർ സംസാരിച്ചു. കെ.സി. മൻസൂർ അരീക്കോട് സ്വഗതവും വി.പി. നൗഷാദ് നന്ദിയും പറഞ്ഞു. സുനീർ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.