എറണാകുളം ചാറ്റ് മേറ്റ്സ് ദമ്മാം 'ഓണപ്പുലരി 2025'ൽ നിന്ന്
ജുബൈൽ: 'എറണാകുളം ചാറ്റ് മേറ്റ്സ് ദമ്മാം' എറണാകുളത്തുകാരായ പ്രവാസികൾക്കായി 'ഓണപ്പുലരി 2025' സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ 11 മണിക്കൂർ നീണ്ടുനിന്നു. കുടുംബങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഓണസദ്യക്ക് ശേഷമുള്ള മാവേലിയുടെ എഴുന്നള്ളത്ത് കരഘോഷങ്ങളോടെയാണ് സദസ്സ് ഏറ്റെടുത്തത്. മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികളും വടംവലി ഉൾപ്പെടയുള്ള കായിക വിനോദങ്ങളും പങ്കെടുത്തവർക്ക് ആവേശം പകർന്നു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. നൃത്ത, സംഗീത പരിപാടികൾ, മിമിക്രി എന്നിവയും അരങ്ങേറി. അൻവർ ചെമ്പറക്കി, കരീം കീമോ മുവാറ്റുപുഴ, അനീഷ് ഉളിയന്നൂർ, നാസർ ലുലു, സജീർ, അൻസാർ പറവൂർ, ജമാൽ ആലുവ, അനൂപ് മങ്ങാടൻ, നിഷാജ്, മുജീബ് ഖോബാർ, നിസ്സാർ, യൂസഫ്, ഇർഷാദ്, ഷമീർ, അമീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.