ജാ​ഫ​ർ കാ​വ​നൂ​ർ ചി​കി​ത്സ സ​ഹാ​യ നി​ധി​യി​ലേ​ക്ക് ഏ​റ​നാ​ട് കെ.​എം.​സി.​സി​യു​ടെ സം​ഭാ​വ​ന ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റു​ന്നു

ഏറനാട് കെ.എം.സി.സി ചികിത്സസഹായം നൽകി

ദമ്മാം: ഇരുവൃക്കയും തകരാറിലായി നാട്ടിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം കാവനൂർ സ്വദേശിയായ മുൻ പ്രവാസി ജാഫർ കാവനൂർ ചികിത്സസഹായ നിധിയിലേക്ക് ദമ്മാം കെ.എം.സി.സി ഏറനാട് മണ്ഡലം കമ്മിറ്റി സംഭാവന നൽകി.

ജനറൽ സെക്രട്ടറി സക്കീർ അകമ്പാടവും സെക്രട്ടറി ശമീം കുനിയിലും ചേർന്ന് ചികിത്സ സഹായ കമ്മിറ്റി കൺവീനർ കെ.പി. ഷറഫുദ്ദീന് തുക കൈമാറി.

കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. ഉസ്മാൻ, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.ടി. ബിച്ചാപ്പു, ട്രഷറർ ഹംസ മാസ്റ്റർ, വി.ടി. മുഹമ്മദ്കുഞ്ഞി, എം. അബ്ദുൽസലാം, ടി.വി. ശബീർ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Ernad KMCC provided medical assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.