ച​ന്ദ്ര​ൻ കൊ​ച്ചു കൃ​ഷ്ണ​ന് കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ ന​ഹ്ദ യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

നാ​ലു പ​തി​റ്റാ​ണ്ടി​െൻറ പ്ര​വാ​സ​ത്തി​ന് വി​ട; ച​ന്ദ്ര​ൻ കൊ​ച്ചു കൃ​ഷ്ണ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: നീ​ണ്ട 43 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ ന​ഹ്ദ യൂ​നി​റ്റ് അം​ഗം ച​ന്ദ്ര​ൻ കൊ​ച്ചു​കൃ​ഷ്ണ​ന് യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം പൂ​വാ​ർ സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​ൻ 1983-ലാ​ണ് സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ​ത്.

ര​ണ്ട് വ​ർ​ഷം ദ​മ്മാ​മി​ലും, അ​തി​നു​ശേ​ഷം 41 വ​ർ​ഷം റി​യാ​ദി​ലു​മാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. റൗ​ദ​യി​ലെ സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച്​ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ബ​ബീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ഷാ​ജി, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, ഏ​രി​യ ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ൻ, നി​ഖി​ൽ, യൂ​നി​റ്റ് ട്ര​ഷ​റ​ർ അ​നൂ​പ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി ഷ​നു ഭാ​സ്ക​ർ ച​ന്ദ്ര​ന് കൈ​മാ​റി. ഷ​നു ഭാ​സ്ക​ർ സ്വാ​ഗ​ത​വും ച​ന്ദ്ര​ൻ കൊ​ച്ചു​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - End of a four-decade exile; Chandra Kochu Krishna was given a journey by Keel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.