യാത്രക്കാരന്​ ദേഹാസ്വാസ്​ഥ്യം; കൊച്ചി-ജിദ്ദ വിമാനം മുംബൈയിലിറക്കി

ജിദ്ദ: സൗദിയിലേക്ക്​ പുറപ്പെട്ട യാത്രക്കാരന്​ ദേഹാസ്വാസ്​ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്​ കൊച്ചി-ജിദ്ദ സൗദി എയർലൈൻസ്​ വിമാനം അടിയന്തിരമായി മുംബൈയിലിറക്കി. മലപ്പുറം വാഴക്കാട്​ സ്വദേശി മുഹമ്മദിനാണ്​ (78) യാത്രാമധ്യേ ദേഹാസ്വാസ്​ഥ്യം ഉണ്ടായത്​. വിമാനത്തിലുണ്ടായിരുന്ന ​മലയാളി നഴ്​സുമാരും ബംഗ്ലാദേശ്​ സ്വദേശി ഡോക്​ടറും സമയോചിതമായ ഇടപെട്ട്​ പ്രാഥമിക ശുശ്രൂഷ നൽകി. മുംബൈയിലിറക്കിയ ഉടൻ മുഹമ്മദിനെ ആശുപത്രിയിലേക്ക്​ മാറ്റി.

കൊച്ചിയിൽ നിന്ന്​ ശനിയാഴ്​ച വൈകുന്നേരം 5.45ന്​ പുറപ്പെട്ട സൗദിയയുടെ എസ്​.വി 775 വിമാനമാണ്​ മുംബൈയിലിറക്കിയത്​. മുഹമ്മദും ഭാര്യയും മക്കയിൽ ജോലി ചെയ്യുന്ന മകനും കുടുംബത്തിനുമൊപ്പമാണ്​ ജിദ്ദക്ക്​ പുറപ്പെട്ടത്​. സന്ദർശക വിസയിലായിരുന്നു മുഹമ്മദും ഭാര്യയും. യാത്രാമധ്യേ മുഹമ്മദിന്​ അസ്വസ്​ഥത ഉണ്ടായി. വിമാനത്തിലുണ്ടായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശിനി ജോമോൾ എ.പി, എറണാകുളം സ്വദേശിനി നീനുജോസ്​ എന്നിവർ അദ്ദേഹത്തിന്​ അടിയന്തിര പരിചരണം നൽകി. ഖുൻഫുദ ഗവ. ഹോസ്​പിറ്റലിലെ നഴ്​സുമാരാണ്​ ഇരുവരും. ബുറൈദ ഹോസ്​പിറ്റലിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ്​ സ്വദേശിയായ ഡോക്​ടർ മുഹമ്മദ്​ ഇനായതസ്ത്​ കബീറി​​െൻറ മേൽനോട്ടത്തിലായിരുന്നു പ്രാഥമിക ചികിത്സ. 

അധികം വൈകാതെ വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി. മുഹമ്മദിനെയും കുടുംബത്തെയും വിമാനത്തിൽ നിന്നിറക്കി ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. യാത്രക്കാരെ വിമാനത്തിൽ തന്നെ ഇരുത്തിയിരിക്കുകയാണ്​. രാത്രി സൗദി സമയം 8.45 നും വിമാനം മുംബൈയിൽ നിന്ന്​ യാത്ര പുനരാരംഭിച്ചിട്ടില്ല. 

Tags:    
News Summary - Emergency landing -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.