എംബസി ഉദ്യോഗസ്ഥന് യൂസഫ് കാക്കഞ്ചേരിക്ക് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി
റിയാദ് ചാപ്റ്റർ യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: ഇന്ത്യൻ എംബസി വെൽഫെയർ വിങ്ങിൽ ഉദ്യോഗസ്ഥനായി രണ്ടര പതിറ്റാണ്ട് കാലം സേവനം അനുഷ്ഠിച്ച യൂസഫ് കാക്കഞ്ചേരിക്ക് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി റിയാദ് ചാപ്റ്റർ യാത്രയയപ്പ് നൽകി.
ചെയർമാൻ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. പുഷ്പരാജ്, ഇബ്രാഹിം സുബ്ഹാൻ, സിദ്ദീഖ് തുവ്വൂർ, ഹർഷദ് ഹസൻ, നൗഫൽ കണ്ണങ്കടവ്, കബീർ നല്ലളം, ഫൈസൽ പൂനൂർ, കബീർ പട്ടാമ്പി എന്നിവർ സംസാരിച്ചു. ചെയർമാൻ റാഫി കൊയിലാണ്ടിയും ചാപ്റ്റർ ഭാരവാഹികളും ചേർന്ന് യൂസഫ് കാക്കഞ്ചേരിക്ക് ഫലകവും സ്നേഹോപഹാരവും കൈമാറി.
യൂസഫ് കാക്കഞ്ചേരി രചിച്ച ‘പ്രവാസം ചരിത്രവും വർത്തമാനവും’ പുസ്തകത്തിന്റെ വിതരണവും നടന്നു. ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും പ്രവാസി സമൂഹം ജാഗ്രത പാലിക്കേണ്ട ആവശ്യകതയും മറുപടി പ്രസംഗത്തിൽ യൂസഫ് കാക്കഞ്ചേരി വിശദീകരിച്ചു. പ്രസിഡൻറ് റാഷിദ് ദയ സ്വാഗതവും ഷഹീൻ നന്ദിയും പറഞ്ഞു. സഫറുല്ല, ആഷിഫ്, പ്രഷീദ്, റസാഖ്, ഷൗക്കത്തലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.