????? ??.??.??.?????? ?????????? ??? ????? ???????? ????????? ?????? ?????? ????? ????????? ??????????

കെ.എം.സി.സി ഇലക്​ട്രിക് കാറിലെ ആദ്യ യാത്രക്കാരൻ ഹമീദലി തങ്ങൾ

ജിദ്ദ: ജിദ്ദ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ഇന്ത്യൻ ഹാജിമാരെ സഹായിക്കാനായി കെ.എം.സി. സി സെൻട്രൽ കമ്മിറ്റി ഇന്ത്യൻ ഹജ്ജ് മിഷന് സംഭാവന ചൈയ്ത അമേരിക്കൻ നിർമിത ഗോൾഫ് കാർ പ്രവർത്തനം ആരംഭിച്ചു.
ബുധനാഴ്ച രാവിലെയാണ് കോൺസുലേറ്റ് ജീവനക്കാർ വാഹനം ഹജ്ജ് ടെർമിനലിൽ എത്തിച്ചത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ വന്ന എസ്​.കെ.എസ്​.എസ്​.എഫ്​ സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളായിരുന്നു വാഹനത്തിലെ ആദ്യയാത്രക്കാരൻ.   ഇന്ത്യൻ എംബസി പ്രോ​േട്ടാകോൾ ഓഫീസർ മാജിദ് കെ.എം .സി.സി പ്രവർത്തകരായ ജാഫർ കുറ്റൂർ, അശ്റഫ് മുക്കത്ത് എന്നിവരും ഹജ്ജ് ടർമിനലിൽ എത്തിയിരുന്നു.
 ഒരേസമയം ഒമ്പതുപേർക്ക്​ സഞ്ചരിക്കാവുന്ന ഈ ഇലക്ട്രിക് കാറിൽ ലഗേജുകൾ വഹിക്കാനുള്ള സൗകര്യവുമുണ്ട്​.  ഹജ്ജ്​ ടെർമിനലിലെ വിശ്രമകേന്ദ്രത്തിലേക്ക് ആവശ്യമായ കസേരകളും കെ.എം.സി.സി നൽകിയിട്ടുണ്ട്.
 
Tags:    
News Summary - electric car, saudi arabia, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.