അ​രി​ത ബാ​ബു​വി​​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ട്​ ഷാ​ന​വാ​സ്​ താ​ഹ കൈ​മാ​റു​ന്നു 

മി​ഡി​ലീ​സ്​​റ്റ്​ കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ അ​രി​ത ബാ​ബു​വി​ന് തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ട് കൈ​മാ​റി

റി​യാ​ദ്: കാ​യം​കു​ള​ത്തെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​രി​ത ബാ​ബു​വി​‍െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ടി​ലേ​ക്ക് സൗ​ദി അ​റേ​ബ്യ, ബ​ഹ്റൈ​ൻ, യു.​എ.​ഇ, ഒ​മാ​ൻ, ഖ​ത്ത​ർ, കു​വൈ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ കാ​യം​കു​ള​ത്തെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ സ്വ​രൂ​പി​ച്ച ഒ​ന്ന​ര ല​ക്ഷം രൂ​പ സ്ഥാ​നാ​ർ​ഥി​ക്ക് കൈ​മാ​റി. മ​ഹി​ള കോ​ൺ​ഗ്ര​സ്​ സം​ഘ​ടി​പ്പി​ച്ച 'അ​രി​താ​ര​വം'​പ​രി​പാ​ടി​യി​ൽ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി ഷാ​ന​വാ​സ്‌ താ​ഹ അ​രി​ത ബാ​ബു​വി​ന് ചെ​ക്ക് കൈ​മാ​റി.

തെ​ര​​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​തു​ മു​ത​ൽ കൂ​ട്ടാ​യ്മ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രെ വാ​ട്സ്ആ​പ് വ​ഴി ഏ​കോ​പി​പ്പി​ച്ചു പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ക​യാ​ണ്. ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​നും പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ​ക്കും സ​ത്താ​ർ കാ​യം​കു​ളം, ഷ​ബീ​ർ വ​രി​ക്ക​പ്പ​ള്ളി, സ​ജി കാ​യം​കു​ളം, ഷി​ബു ഉ​സ്മാ​ൻ, സെ​യ്ഫു​ദ്ദീ​ൻ കി​ച്ചി​ലു (സൗ​ദി), സി.​എ. ബി​ജു (യു.​എ.​ഇ), അ​ന​സ് റ​ഹീം, ധ​നേ​ഷ് പി​ള്ള, സ​ജീ​ർ സ്​​റ്റാ​ർ (ബ​ഹ്‌​റൈ​ൻ), മ​നോ​ജ് ഏ​വൂ​ർ (കു​വൈ​ത്ത്) എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.