മാസ്സ് തബൂക്കി‍ന്റെ ആഭിമുഖ്യത്തിൽ എട്ടാംഘട്ട നോർക്ക കാർഡ് വിതരണം രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ ഉദ്​ഘാടനം ചെയ്യുന്നു

മാസ്സ്​ തബൂക്ക് നോർക്ക കാർഡ് എട്ടാം ഘട്ട വിതരണം

തബൂക്ക്: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവിസ്​ (മാസ്സ്) തബൂക്കി‍ന്റെ ആഭിമുഖ്യത്തിൽ നോർക്ക കാർഡ് വിതരണം എട്ടാംഘട്ടം പൂർത്തിയായി. രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ ഉദ്​ഘാടനം ചെയ്‌തു. സുരേഷ് വർഗീസ് ആദ്യ കാർഡ് ഏറ്റുവാങ്ങി. മാസ്സ് നോർക്ക ക്ഷേമനിധി കൺവീനർ ചന്ദ്രശേഖര കുറുപ്പ് അധ്യക്ഷത വഹിച്ചു.

മാസ്സ് രക്ഷാധികാരി സമിതിയംഗം ജോസ് സ്കറിയ, പ്രവീൺ പുതിയാണ്ടി, മുസ്തഫ തെക്കൻ, അനിൽ പുതുക്കുന്നത്, വിശ്വൻ പാലക്കാട്, ഷമീർ പെരുമ്പാവൂർ, ബിജി കുഴിമണ്ണിൽ, സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. മാസ്സ് സെക്രട്ടറി ഉബൈസ് മുസ്തഫ സ്വാഗതവും പ്രസിഡന്‍റ്​ റഹീം ഭരതന്നൂർ നന്ദിയും പറഞ്ഞു. പ്രവാസി മലയാളികൾക്ക് കേരളസർക്കാറുമായി ബന്ധപ്പെടാൻ സഹായിക്കുന്ന ഏകജാലക സംവിധാനമാണ് നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ്. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും നോർക്ക റൂട്സ് വഴി നൽകുന്ന എല്ലാ ആനുകൂല്യവും ക്യത്യമായി പ്രവാസികളിൽ എത്തിക്കുന്നതിനും കാർഡ് കൊണ്ട് പ്രയോജനപ്പെടും.

കുറഞ്ഞത് ആറു മാസമോ അതിലധികമോ വിദേശത്ത്​ താമസിക്കുന്ന 18 വയസ്സ്​ പൂർത്തിയായ വിസയുള്ള പ്രവാസികൾക്ക് അംഗത്വ കാർഡിന് അപേക്ഷിക്കാം. മൂന്നു വർഷമാണ് കാർഡി‍ന്റെ കാലാവധി.

Tags:    
News Summary - Eighth Phase Distribution of Mass Tabuk Norka Card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.