റിയാദ്: ഈദ് അവധിക്കാലത്ത് സുരക്ഷിതമായ ഡ്രൈവിങ്ങിനുള്ള എട്ട് നിർദേശങ്ങൾ റോഡ് അതോറിറ്റി പുറപ്പെടുവിച്ചു. ഈദുൽ ഫിത്ർ അവധിയോടനുബന്ധിച്ച് ഗതാഗത സുരക്ഷ മന്ത്രിതല സമിതിയുമായി സഹകരിച്ച് ‘സുരക്ഷിത അവധിക്കാലം’ എന്ന പേരിൽ ആരംഭിച്ച ബോധവത്കരണ കാമ്പയിനിനോടനുബന്ധിച്ചാണിത്. അവധിക്കാലത്തെ യാത്ര സുരക്ഷിതമാക്കുകയും റോഡ് അപകടങ്ങൾ കുറക്കുന്നതിന്റെയും ഭാഗമാണിത്. സീറ്റ് ബെൽറ്റ് ധരിക്കുക, വേഗപരിധി പാലിക്കുക, ഡോറുകൾ അടക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, കുട്ടികളെ അവരുടെ സുരക്ഷ ഉറപ്പാക്കാൻ അവരുടെ നിയുക്ത സീറ്റുകളിൽ ഇരുത്തുക, യാത്രക്ക് മുമ്പ് കാലാവസ്ഥ ഉറപ്പുവരുത്തുക തുടങ്ങിയവ നിർദേശങ്ങളിലുൾപ്പെടും.
കൂടാതെ ടയറുകളും മറ്റ് വാഹന ഉപകരണങ്ങളും പരിശോധിക്കേണ്ടതിന്റെയും യാത്രക്ക് മുമ്പ് മതിയായ ഉറക്കം ലഭിക്കേണ്ടതിന്റെയും പ്രാധാന്യം അതോറിറ്റി ഊന്നിപ്പറഞ്ഞു. വാഹനത്തിൽ എല്ലാ സുരക്ഷാ ഉപകരണങ്ങളും ഉണ്ടായിരിക്കേണ്ടതുണ്ട്. മഴ പെയ്യുമ്പോഴും കാലാവസ്ഥ മാറ്റമുണ്ടാകുന്ന സമയങ്ങളിലും വാഹനമോടിക്കുന്നവർ ആവശ്യമായ മുൻകരുതലെടുക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.