ബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്കാ​രം; സ​മ​യ​ക്ര​മ​വും നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു

റി​യാ​ദ്: ബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​നു​ള്ള ഒ​രു​ക്ക​വും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സൗ​ദി ഇ​സ്​​ലാ​മി​ക കാ​ര്യ, ദ​അ്​​വ, മാ​ർ​ഗ​നി​ർ​ദേ​ശ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് ആ​ലു ശൈ​ഖ് രാ​ജ്യ​ത്തെ മു​ഴു​വ​ൻ മ​ന്ത്രാ​ല​യ ശാ​ഖ​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി. വി​ശ്വാ​സി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ ഈ​ദ് ഗാ​ഹു​ക​ളും മ​സ്ജി​ദു​ക​ളും മു​ൻ​കൂ​ട്ടി​ത്ത​ന്നെ പൂ​ർ​ണ​മാ​യി സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം പ്ര​ത്യേ​കം ഓ​ർ​മി​പ്പി​ച്ചു.

ഉ​മ്മു​ൽ ഖു​റാ ക​ല​ണ്ട​ർ പ്ര​കാ​രം സൂ​ര്യോ​ദ​യ​ത്തി​ന് ശേ​ഷം കൃ​ത്യം 15 മി​നി​റ്റ് ക​ഴി​ഞ്ഞാ​യി​രി​ക്കും എ​ല്ലാ ഈ​ദ് ഗാ​ഹു​ക​ളി​ലും നി​ശ്ച​യി​ക്ക​പ്പെ​ട്ട ജു​മു​അ മ​സ്ജി​ദു​ക​ളി​ലും പെ​രു​ന്നാ​ൾ ന​മ​സ്കാ​രം ന​ട​ക്കു​ക. എ​ന്നാ​ൽ വ​ലി​യ ഈ​ദ് ഗാ​ഹു​ക​ൾ​ക്ക് തൊ​ട്ട​ടു​ത്തു​ള്ള സാ​ധാ​ര​ണ മ​സ്ജി​ദു​ക​ളി​ലും, ജ​ന​ങ്ങ​ൾ ഈ​ദ് ഗാ​ഹു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന ചെ​റി​യ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ പ​ള്ളി​ക​ളി​ലും പ്ര​ത്യേ​ക​മാ​യി പെ​രു​ന്നാ​ൾ ന​മ​സ്കാ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പെ​രു​ന്നാ​ൾ ദി​ന​ത്തി​ലെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ച് സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ മ​ന്ത്രി എ​ല്ലാ റീ​ജ​ന​ൽ ശാ​ഖ​ക​ൾ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലും ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും വി​ശ്വാ​സി​ക​ളു​ടെ സു​ര​ക്ഷ​യും സൗ​ക​ര്യ​വും മു​ൻ​നി​ർ​ത്തി പെ​രു​ന്നാ​ൾ ന​മ​സ്കാ​രം തു​റ​സ്സാ​യ ഈ​ദ് ഗാ​ഹു​ക​ൾ​ക്ക് പ​ക​രം മ​സ്ജി​ദു​ക​ളി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - eis Namaz; Timing and regulations announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.