ജുബൈൽ: ഈദ് രാവിലെ ആഘോഷങ്ങൾക്ക് നിറം പകർന്ന് മലർവാടി ജുബൈൽ ദിവാൻ കോമ്പൗണ്ട് ഹാളിൽ ‘ഈദ് കിസ്സ’ സംഘടിപ്പിച്ചു. മലർവാടി കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. തക്ബീർ ധ്വനികളുടെ അകമ്പടിയോടെ മധുരം നൽകിയാണ് മലർവാടി കൊച്ചുകൂട്ടുകാർ സ്വീകരിച്ചത്. മനോഹരമായ ഈദ് കാർഡുകൾ കുട്ടികൾ തയാറാക്കി പ്രദർശനത്തിന് വെച്ചിരുന്നു. പരസ്പരം ആശ്ലേഷിച്ചും തമാശകൾ പറഞ്ഞും എല്ലാവരും സന്തോഷം പങ്കുവെച്ചു.
പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്കും വനിതകൾക്കും ഡിസൈനർമാർ കൈകളിൽ മെഹന്ദി അണിയിച്ചു. മലർവാടി റമദാനിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. തനിമ ജുബൈൽ പ്രസിഡൻറ് ഡോ. ജൗഷീദ്, തനിമ സെക്രട്ടറി നാസർ ഓച്ചിറ, കെ.പി. മുനീർ, തനിമ സോണൽ വനിത പ്രസിഡൻറ് സമീന മലുക് എന്നിവർ സന്നിഹിതരായിരുന്നു. മുഹമ്മദലി തളിക്കുളം, ഫിദ നസീഫ, റഫീന നസീബ്, ഷബിന ജബീർ, മെഹ്നാസ്, സമ്രീന ഹാഷിം, റിജ് വാൻ, ഹാഫിസ്, നജ നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.