Posted On
date_range Updated On
date_range മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ ശ്രമം; സൗദി-കുവൈത്ത് വിദേശകാര്യ മന്ത്രിമാർ ഫോണിൽ ചർച്ച നടത്തി
റിയാദ്: മേഖലയിലെ അടിയന്തര സാഹചര്യങ്ങളും സംഘർഷാവസ്ഥ ലഘൂകരിക്കാനുള്ള ശ്രമങ്ങളും വിലയിരുത്തി സൗദി, കുവൈത്ത് വിദേശകാര്യ മന്ത്രിമാർ. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജർറാഹ് ജാബിർ അൽ അഹമ്മദ് അൽ സബാഹ് ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത ഇരുനേതാക്കളും, പ്രദേശത്തെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് സംഘർഷങ്ങൾ കുറയ്ക്കേണ്ടതിെൻറ ആവശ്യകത എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.