ഉംറ, മസ്ജിദുൽ ഹറാമിലെ നമസ്കാരം, മസ്ജിദുന്നബവി സന്ദർശനം, റൗദയിലെ നമസ്കാരം എന്നിവക്കുള്ള അനുമതിപത്രങ്ങൾ ഇഅ്തമർനാ ആപ്ലിക്കേഷനിലൂടെ നൽകിവരുന്ന സേവനങ്ങളിലുൾപ്പെടും
അബ്ദുറഹ്മാൻ തുറക്കൽ
ജിദ്ദ: ഇഅ്തമർനാ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 20 ദശലക്ഷം കവിഞ്ഞതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ ഹജ്ജ്, ഉംറ തീർഥാടകർക്കും സന്ദർശകർക്കും ഇരുഹറമുകളിലെത്തുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും അവരെ സ്വീകരിക്കുന്നതിനും ആരോഗ്യസുരക്ഷക്കും വേണ്ടിയാണ് ഇഅ്തമർനാ ആപ്ലിക്കേഷൻ ഒരുക്കിയത്. കോവിഡ് സാഹചര്യത്തിൽ നിർത്തിവെച്ച ഉംറയും മദീന സിയാറയും പുനരാരംഭിച്ച വേളയിലാണ് ആപ് പ്രവർത്തനമാരംഭിച്ചത്. നൂതനമായ സാേങ്കതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സർക്കാർ, സ്വകാര്യ വകുപ്പുകളുമായി സഹകരിച്ച് ഇതിനകം വിവിധ സേവനങ്ങൾ ഉൾപ്പെടുത്തി വികസിപ്പിച്ചിരുന്നു.
ഉംറ, മസ്ജിദുൽ ഹറാമിലെ നമസ്കാരം, മസ്ജിദുന്നബവി സന്ദർശനം, റൗദയിലെ നമസ്കാരം എന്നിവക്കുള്ള അനുമതിപത്രങ്ങൾ ഇഅ്തമർനാ ആപ്ലിക്കേഷനിലൂടെ നൽകിവരുന്ന സേവനങ്ങളിലുൾപ്പെടും. മക്കയിലും മദീനയിലുമുള്ള പരിചരണകേന്ദ്രങ്ങളിലെ ഉപഭോക്താക്കളുടെ എണ്ണം 30,000 എത്തിയിട്ടുണ്ട്. വിദേശത്തുനിന്നെത്തുന്ന ഉംറ തീർഥാടകർക്ക് സേവനത്തിനായി ഒരുക്കിയ കേന്ദ്രങ്ങളാണിവ.
ഉംറ തീർഥാടകരെയും നമസ്കരിക്കാനെത്തുന്നവരെയും ഹറമിലേക്കും തിരിച്ചും സുരക്ഷിതമായി എത്തിക്കുന്നതിന് നാലു സ്ഥലങ്ങളിൽനിന്ന് 2500 ബസുകൾ 1,20,000ത്തിലധികം സർവിസുകൾ നടത്തി. ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ മുഴുവൻ മുൻകരുതൽ നടപടികളും പാലിച്ചാണ് തീർഥാടകർക്ക് യാത്രസൗകര്യമൊരുക്കിയതെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുക ലക്ഷ്യമിട്ടുള്ളതാണ് സുരക്ഷിത ഉംറ പദ്ധതിയെന്ന് ഹജ്ജ് ഉംറ മന്ത്രാലയ സേവന വിഭാഗം അസിസ്റ്റൻറ് എൻജിനീയർ ഹിശാം ബിൻ അബ്ദുൽ മുൻഇം പറഞ്ഞു. അനുമതി പത്രങ്ങൾക്കനുസരിച്ചാണ് ഹറമിലേക്കുള്ള പോക്കുവരവുകൾ നിയന്ത്രിച്ചത്. സേവനങ്ങൾ മികച്ചതാക്കാൻ നൂതനമായ സാേങ്കതിക സംവിധാനങ്ങൾ ഒരുക്കി. തീർഥാടകെൻറ ആരോഗ്യ സ്ഥിതി പരിശോധിക്കാൻ തവക്കൽനാ ആപ്ലിക്കേഷൻ ഒരുക്കി.
സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി വികസിപ്പിച്ച തവക്കൽനാ ആപ്ലിക്കേഷനുമായി ആപ്പിനെ ബന്ധിപ്പിച്ചു. ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും അനുഷ്ഠാനങ്ങൾ എളുപ്പമാക്കുന്നതിനും ആഭ്യന്തരം, ആരോഗ്യം, ഇരുഹറം കാര്യാലയം, അനുബന്ധ വകുപ്പുകൾ എന്നിവക്കിടയിൽ സഹകരണവും ഏകോപനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.