പി.എസ്. ശ്രീനിവാസൻ
റിയാദ്: റിയാദിലെ ആദ്യകാല പ്രവാസിയും ഓട്ടോ മെക്കാനിക്കൽ വർക്ഷോപ് ഉടമയുമായിരുന്ന തൃശൂർ പെരിഞ്ഞനം സ്വദേശി പി.എസ്. ശ്രീനിവാസൻ (67) നാട്ടിൽ നിര്യാതനായി. ദീർഘകാലം റിയാദിൽ പ്രവാസം നയിച്ച ശേഷം ഏതാനും വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
റിയാദിൽ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. മക്കൾ കലാകാരന്മാരായിരുന്നു. ഫ്രൻസ് ക്രിയേഷൻസ് എന്ന കൂട്ടായ്മക്ക് കീഴില വിവിധ പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: ശ്രീ ഹാസ് ശ്രീനി (എൻജിനീയർ, സീമെൻസ് സൗദി), ശ്രീഹരി ശ്രീനി (സ്റ്റെല്ലൻറിസ് ദുബൈ), ഗായത്രി (ചൈൽഡ് സൈക്യാട്രിസ്റ്റ്, കാനഡ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.