Posted On
date_range Updated On
date_range ഇ. അഹമ്മദ് പുരസ്കാരം തെന്നല മൊയ്തീൻ കുട്ടിക്ക്
റിയാദ്: കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഇ. അഹമ്മദ് പുരസ്കാരം ജീവകാരുണ്യ പ്രവർത്തകൻ തെന്നല മൊയ്തീന്‍ കുട്ടിക്ക്.
ഒരു ലക്ഷത്തിയൊന്ന് രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം പ്രവാസി സമൂഹത്തിന് വേണ്ടി തെന്നല മൊയ്തീൻകുട്ടി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് നൽകുന്നതെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ദുരിതത്തിൽ പെടുന്ന പ്രവാസികളെ ജാതിമത ദേശഭേദമില്ലാതെ സഹായിക്കാനും മൃതദേഹങ്ങൾ ഖബറടക്കാനും നാട്ടിൽ എത്തിക്കുന്നതിനും മുന്നിട്ടിറങ്ങുന്ന ഇദ്ദേഹം ഇ. അഹമ്മദിനോട് വ്യക്തിബന്ധം നില നിര്‍ത്തിയിരുന്ന സാമൂഹിക പ്രവര്‍ത്തകനായിരുന്നെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ടിന് ബത്ഹയിലെ ശിഫ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാര സമർപ്പണം നടക്കും. മുസ്ലിം ലീഗ് മങ്കട മണ്ഡലം പ്രസിഡൻറ് പാലോളി മുഹമ്മദാലി ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.