സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണവുമായി ഹൂത്തികൾ, എട്ടു പേർക്ക് പരിക്കേറ്റു

അബഹ: അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇന്ന് വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണമുണ്ടായി. രാവിലെ 8.30 മണിയോടെ വിമാനത്താവളത്തിന് നേരെ വന്ന ഡ്രോൺ സൗദി സഖ്യസേന തകർത്തിട്ടു. എന്നാൽ തകർന്ന ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് എട്ടു പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഒരു വിമാനത്തിന് കേടുപാടുകളും സംഭവിച്ചു.

ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത് രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. ഇന്ന് പുലർച്ചെ മറ്റൊരു ഡ്രോൺ ആക്രമണവും സൗദി സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഈ ആക്രമണത്തിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല.

ഈ സംഭവത്തിലെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വിമാനത്താവള റൺവേയിൽ നിന്നും മാറ്റിക്കൊണ്ടിരിക്കെയാണ് രണ്ടാമത് ആക്രമണം ഉണ്ടായതെന്നാണ് വിവരം. അക്രമണത്തിനെതിരെ സൗദി അറേബ്യ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

Tags:    
News Summary - Drone attack at Saudi airport wounds 8, damages plane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.