സൗദിയിൽ സന്ദർശന വിസക്കാർക്ക്​​ ചികിത്സാപാക്കേജുമായി ഡോ. സമീർ പോളിക്ലിനിക്ക്​

റിയാദ്: സന്ദർശന വിസയിൽ കുടുംബങ്ങളെ കൊണ്ടുവന്ന സൗദിയിലുള്ള വിദേശികൾക്ക്​ ചികിത്സ ചെലവിൽ ആശ്വാസം പകർന്ന്‍ റിയാദിലെ ഡോ. സമീർ പോളിക്ലിനിക്. 'വിസിറ്റിങ്​ വിസ ഫാമിലി പാക്കേജ്' എന്ന പദ്ധതി ക്ലിനിക്കിൽ തുടങ്ങിയതായി മാനേജ്മെന്‍റ്​ അറിയിച്ചു. സന്ദർശന വിസയിലുള്ളവർക്കു ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസമാകും. നിലവിൽ മിക്ക വിസിറ്റിങ്​ വിസക്കാർക്കും ഹെൽത്ത്​ ഇൻഷുറൻസ് ഉണ്ടെങ്കിലും അടിയന്തിര ഘട്ടങ്ങളിൽ മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാറുള്ളൂ. ഇത് പല പ്രവാസി കുടുംബങ്ങൾക്കും പ്രയാസമുണ്ടാക്കുന്ന ഘട്ടത്തിൽ ഇത്തരമൊരു പദ്ധതി വിസിറ്റിങ്​ വിസക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്ന് മാനേജ്മെന്‍റ്​ വ്യക്തമാക്കി.

ഭീമമായ ചികിത്സ ചെലവ് ഓർത്തു പലരും ചികിത്സക്കു പോലും മുതിരാറില്ല. മുഴുവൻ സ്‌പെഷ്യലൈസ്​ഡ് വിഭാഗങ്ങളിലും ചികിത്സ ഫീസ് സൗജന്യമായിരിക്കും. മറ്റു മെഡിക്കൽ ടെസ്റ്റുകൾക്ക് 50 ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാവും. ഗൈനക്കോളജി ആൻഡ്​ ഇൻഫെർറ്റിലിറ്റി, പ്രമേഹം വിഭാഗങ്ങളിലാണ്​ പ്രധാനമായും കുടുംബങ്ങൾ കൂടുതലായും ചിത്സ തേടുന്നത്​. ഈ വിഭാഗങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. ഗൈനക്​ വിഭാഗത്തിൽ ഡോ. മറിയ ദിവസവും വൈകീട്ട്​ നാല്​ മുതൽ രാത്രി 10 വരെയും പ്രമേഹ രോഗ ചികിത്സ വിഭാഗത്തിൽ ഡോ. തൻസില വൈകീട്ട്​ നാല്​ മുതൽ രാത്രി 12 വരെയും ചികിത്സാസേവനം നൽകുമെന്ന്​ മാനേജ്മെന്‍റ്​ അറിയിച്ചു

Tags:    
News Summary - Dr Samir Polyclinic offers a medical package for visiting visa holders in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.