Posted On
date_range Updated On
date_range ട്രംപിന് സൗദിയുടെ പരമോന്നത ബഹുമതി
റിയാദ്: സൗദി അറേബ്യയുടെ പരമോന്നത ബഹുമതിയായ കിങ് അബ്ദുൽ അസീസ് മെഡൽ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ചു. സൗദി തലസ്ഥാനത്തെ അൽ യമാമ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സൽമാൻ രാജാവാണ് ബഹുമതി സമർപ്പിച്ചത്. ഭീകരവാദത്തിനെതിരായ സൗദി- അമേരിക്കൻ ഉച്ചകോടിയിലായിരുന്നു ചടങ്ങ്. യു.എസ് പ്രഥമവനിത മെലാനി ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ, സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ നായിഫ്, രണ്ടാം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.