???????? ??????????? ????????? ???????? ????? ???????????? ?????? ?????????????

സല്‍മാന്‍ രാജാവിന് ഡോക്ടറേറ്റ്

റിയാദ്: റഷ്യയിലെ മോസ്കോ സര്‍വകലാശാല സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. 
ലോകസമാധാനത്തിനും സുസ്ഥിരതക്കും സൗഹൃദത്തിനും രാജാവ് നല്‍കിയ സംഭാവനകളെ വിലമതിച്ചാണ്​ ഡോക്ടറേറ്റ് സമ്മാനിക്കുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ ചടങ്ങില്‍ പറഞ്ഞു. 
വിജ്ഞാനമാണ് ലോക ജനതയുടെ ഉന്നമനത്തി​​െൻറ അടിസ്ഥാനമെന്നും വിട്ടുവീഴ്ചക്കും നേട്ടങ്ങള്‍ കൈവരിക്കാനും വിജ്ഞാനം ശക്തിപകരുമെന്നും ഡോക്ടറേറ്റ് സ്വീകരിച്ചുകൊണ്ട് സംസാരിച്ച സല്‍മാന്‍ രാജാവ് പറഞ്ഞു. സൗദി നയതന്ത്ര പ്രമുഖരും മോസ്കോ സര്‍വകലാശാല മേധാവികളും വിദ്യാഭ്യാസ രംഗത്തെ ഉന്നതരും ചടങ്ങില്‍ സംബന്ധിച്ചു.
Tags:    
News Summary - Doctorate for Saudi King

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.