ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന മത്സര
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
ദമ്മാം: ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ദമ്മാമിലെ ബേ ലീഫ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ഒന്നാമത്തെ ചോദ്യത്തിെൻറ വിജയിയായ മുസ്തഫ നന്ദിയൂർ നമ്പ്രത്തിന് കോഴിക്കോട് ജില്ല പ്രസിഡൻറ് അസ്ലം ഫറോക്ക് പി.എസ്.എൽ അറേബ്യയുടെ 32 ഇഞ്ച് സ്മാർട്ട് ടി.വി കൈമാറി.
രണ്ടാമത്തെ ചോദ്യത്തിെൻറ വിജയിയായ ജിഞ്ചു കെ. തോമസിന് കോഴിക്കോട് ജില്ല കമ്മിറ്റി സെക്രട്ടറി സലീം ഒളവണ്ണ ജീപ്പാസ് ഇന്ത്യൻ നിർമിത മിക്സിയും മൂന്നാമത്തെ ചോദ്യത്തിെൻറ വിജയിയായ സബീന അഷ്റഫിന് കോഴിക്കോട് ജില്ല കമ്മിറ്റി ട്രഷറർ മധുസൂദനൻ വയർലെസ് ഹെഡ് ഫോണും കൈമാറി. ജില്ല പ്രസിഡൻറ് അസ്ലം ഫറോക്ക് അധ്യക്ഷത വഹിച്ചു. റീജനൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഷംസു കൊല്ലം ഉദ്ഘാടനം ചെയ്തു.
ശിഹാബ് കായംകുളം, പ്രമോദ് പൂപ്പാല, ഷിജിലാ ഹമീദ്, സിന്ധു ബിനു, ആസിഫ് താനൂർ, രാധികാ ശ്യാംപ്രകാശ്, നിഷാദ് കുഞ്ഞ്, ശ്രീനാഥ് തിരുവനന്തപുരം, ഹമീദ് മരക്കാശ്ശേരി, ബിനു പുരുഷോത്തമൻ, അൻവർ സാദിഖ്, സാബു എബ്രഹാം, ജോജി ജോൺ, സുരേന്ദ്രൻ പയ്യന്നൂർ, ഷലൂജ ശിഹാബ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷാരി ജോൺ സ്വാഗതവും ട്രഷറർ മധുസൂദനൻ നന്ദിയും പറഞ്ഞു. ഷാഹിർ ചുങ്കം, നഷീദ് മാവൂർ, അദ്നാൻ, സിദ്ദിഖ്, ജിഞ്ചു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.