നജ്റാൻ: അനാശാസ്യത്തിൽ ഏർപ്പെട്ട 12 പ്രവാസികളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. സൗദി തെക്കൻ മേഖലയിലെ നജ്റാൻ നഗരത്തിൽ ഒരു അപ്പാർട്മെന്റിനുള്ളിൽനിന്നാണ് പ്രതികളെ പിടികൂടിയത്.
അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അഞ്ചു പുരുഷന്മാരും ഏഴു സ്ത്രീകളുമാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെയുള്ള ശിക്ഷാനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്യൂണിറ്റി സെക്യൂരിറ്റിയുടെയും മനുഷ്യക്കടത്ത് വിരുദ്ധ യൂനിറ്റിന്റെയും ഏകോപനത്തോടെ നജ്റാൻ പൊലീസിന്റെ സ്പെഷൽ ടാസ്ക് ആൻഡ് ഡ്യൂട്ടി ഫോഴ്സാണ് പ്രതികളെ പിടികൂടാനുള്ള ഓപറേഷൻ നടത്തിയത്.
പൊതുധാർമികത ലംഘിക്കുന്ന പ്രവൃത്തികൾ കാണിക്കുന്ന എല്ലാ പ്രതികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.