ജു​ബൈ​ൽ വാ​യ​ന​ശാ​ല സം​ഘ​ടി​പ്പി​ച്ച ‘കു​ട്ട​നാ​ട​ൻ ക​ഥ​ക​ളി​ലെ മ​ണ്ണും മ​നു​ഷ്യ​നും’ ച​ർ​ച്ച 

'കു​ട്ട​നാ​ട​ൻ ക​ഥ​ക​ളി​ലെ മ​ണ്ണും മ​നു​ഷ്യ​നും' ച​ർ​ച്ച ന​ട​ത്തി

ജു​ബൈ​ൽ: 'കു​ട്ട​നാ​ട​ൻ ക​ഥ​ക​ളി​ലെ മ​ണ്ണും മ​നു​ഷ്യ​നും' എ​ന്ന വി​ഷ​യ​ത്തി​ൽ ജു​ബൈ​ൽ വാ​യ​ന​ശാ​ല ച​ർ​ച്ച സം​ഘ​ടി​പ്പി​പ്പി​ച്ചു. കു​ട്ട​നാ​ടി​െൻറ ച​രി​ത്രം, ഭൂ​മി​ശാ​സ്ത്രം, മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ കു​ട്ട​നാ​ട​ൻ കൃ​തി​ക​ളി​ലൂ​ടെ വ​ര​ച്ചി​ട്ടി​രി​ക്കു​ന്ന ജീ​വി​ത​ങ്ങ​ൾ, അ​വി​ട​ത്തെ മ​ണ്ണും മ​നു​ഷ്യ​രും ത​മ്മി​ലു​ള്ള അ​ഭേ​ദ്യ​മാ​യ ബ​ന്ധം തു​ട​ങ്ങി ബ​ഹു​ത​ല സ്​​പ​ർ​ശി​യാ​യി ച​ർ​ച്ച ചെ​യ്തു.

ഷം​നാ അ​ബ്​​ദു​ൽ​സ​ലാം ത​ക​ഴി​യു​ടെ ര​ണ്ടി​ട​ങ്ങ​ഴി പ​രി​ച​യ​പ്പെ​ടു​ത്തി. എ​ഴു​ത്തു​കാ​രാ​യ കാ​വാ​ലം ബാ​ല​ച​ന്ദ്ര​ൻ, പി.​ജെ.​ജെ. ആ​ൻ​റ​ണി, ബി. ​ജോ​സ് കു​ട്ടി, ത​ക​ഴി സ്മാ​ര​ക സ​മി​തി സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​കു​ന്ദ് സ്വാ​ഗ​ത​വും രാ​കേ​ഷ് ചെ​ന​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. അ​മ​ൽ ഹാ​രി​സ് മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു.

News Summary - Discussed ‘Soil and Man in Kutta Nadan Kathakali’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.