‘ഗ​ൾ​ഫ് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ന​യ​ത​ന്ത്ര നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹം’

ജി​ദ്ദ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​ദ്ധ​ത്തേ​ക്കാ​ൾ സ​മാ​ധാ​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഗ​ൾ​ഫ് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ന​യ​ത​ന്ത്ര നി​ല​പാ​ടു​ക​ൾ ഏ​റെ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് പ്ര​ബോ​ധ​ക​നും ഇ​സ്‌​ലാ​ഹീ പ്ര​ഭാ​ഷ​ക​നു​മാ​യ ഫി​റോ​സ് കൊ​യി​ലാ​ണ്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ സം​ഘ​ടി​പ്പി​ച്ച ‘നീ​തി തേ​ടു​ന്ന ലോ​കം’ എ​ന്ന വാ​രാ​ന്ത്യ പൊ​തു​പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​ന്തം ജ​ന​ത​യു​ടെ സു​ര​ക്ഷ​യ്ക്കും സ​മാ​ധാ​ന​ത്തി​നും വേ​ണ്ടി ശ​ത്രു​വി​നോ​ട് പോ​ലും വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കും ത​യ്യാ​റാ​കു​ന്ന​ത് ഭീ​രു​ത്വ​മ​ല്ലെ​ന്നും, മ​റി​ച്ച് അ​ത് ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള നീ​തി​ബോ​ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മാ​ധാ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യ പ്ര​വാ​ച​ക ച​ര്യ​യു​ടെ മാ​തൃ​ക​യാ​ണ് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നീ​ക്ക​ങ്ങ​ളി​ൽ ദൃ​ശ്യ​മാ​കു​ന്ന​ത്. ശ​ത്രു​വി​നോ​ടു​ള്ള വി​രോ​ധം നീ​തി​കേ​ട് പ്ര​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​ക​രു​ത് എ​ന്ന ഖു​ർ​ആ​നി​ക അ​ധ്യാ​പ​നം മ​നു​ഷ്യ​ർ മു​റു​കെ പി​ടി​ച്ചാ​ൽ ലോ​ക​ത്ത് നീ​തി​പാ​ല​നം എ​ളു​പ്പ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നീ​തി എ​ന്ന​ത് കേ​വ​ലം ഭ​ര​ണ​കൂ​ട​ങ്ങ​ളി​ൽ ഒ​തു​ങ്ങേ​ണ്ട​ത​ല്ലെ​ന്നും അ​ത് വ്യ​ക്തി​യു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ പ്ര​തി​ഫ​ലി​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ‘നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രും ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണ്’ എ​ന്ന പ്ര​വാ​ച​ക വ​ച​ന​ത്തി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് കു​ടും​ബ​ത്തി​ലും ക​ച്ച​വ​ട​ത്തി​ലും സം​സാ​ര​ത്തി​ലും നീ​തി പു​ല​ർ​ത്താ​ൻ ഏ​വ​ർ​ക്കും ക​ഴി​യ​ണ​മെ​ന്നും ഫി​റോ​സ് കൊ​യി​ലാ​ണ്ടി ചൂ​ണ്ടി​ക്കാ​ട്ടി. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ അ​ബ്ബാ​സ് ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് നൂ​രി​ഷാ വ​ള്ളി​ക്കു​ന്ന് സ്വാ​ഗ​ത​വും നൗ​ഫ​ൽ ക​രു​വാ​ര​ക്കു​ണ്ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.