മ​സ്ജി​ദു​ൽ ഹ​റ​മി​ൽ തി​ര​ക്ക് അ​റി​യാ​ൻ ഇ​നി ഡി​ജി​റ്റ​ൽ സം​വി​ധാ​നം

മക്ക: മസ്ജിദുൽ ഹറമിലെത്തുന്ന തീർഥാടകർക്ക് തിരക്ക് ഒഴിവാക്കി സുഗമമായി ആരാധനകൾ നിർവഹിക്കുന്നതിനായി അത്യാധുനിക ഡിജിറ്റൽ സംവിധാനം ഒരുങ്ങി. കഅബക്ക് ചുറ്റുമുള്ള മത്വാഫ്, സഫ-മർവ കുന്നുകൾക്കിടയിലെ സഅ്‌യ് പ്രദേശം എന്നിവിടങ്ങളിലെ തിരക്കിെൻറ തോത് തത്സമയം നിരീക്ഷിക്കാനുള്ള സേവനമാണ് ഇരു ഹറം കാര്യാലയ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

ലളിതമായ കളർ-കോഡ് സൂചകങ്ങളിലൂടെ ത്വവാഫിനും സഅ്‌യിനും ഏറ്റവും അനുയോജ്യമായ സമയവും വഴികളും തിരഞ്ഞെടുക്കാൻ ആരാധകർക്ക് ഇതിലൂടെ സാധിക്കും. തിരക്ക് കുറഞ്ഞ സ്ഥലങ്ങളും സമയവും മുൻകൂട്ടി മനസ്സിലാക്കി യാത്ര ക്രമീകരിക്കാൻ സാധിക്കുന്നത് തീർഥാടകർക്ക് വലിയ അനുഗ്രഹമാകും. ജനക്കൂട്ടത്തെ ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിനും മസ്ജിദുൽ ഹറമിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായാണ് ഇത്തരമൊരു പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഹജ്ജ്, ഉംറ തീർഥാടകരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തിരക്കേറിയ സമയങ്ങളിൽ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിശാലമായ ‘സ്മാർട്ട് സർവീസ്’ പദ്ധതിയുടെ ഭാഗമാണിത്. ആധുനിക സാങ്കേതിക വിദ്യയെയും തത്സമയ വിവരങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ സംരംഭം, സൗദി അറേബ്യയുടെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളുടെ ഉത്തമ ഉദാഹരണമാണെന്ന് അധികൃതർ വ്യക്തമാക്കി.

വിശുദ്ധ പള്ളികളിലെ സന്ദർശകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ഉംറ സീസണുകളിലും മറ്റ് തിരക്കേറിയ സമയങ്ങളിലും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും. അതോറിറ്റിയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി പൊതുജനങ്ങൾക്ക് ഈ സേവനം ലഭ്യമാണ്.

Tags:    
News Summary - Digital System to Monitor Crowd Levels at Masjid al-Haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.