സൗദി ദേശീയ ദിനം: 96 മണിക്കൂർ വൻ ഷോപ്പിങ്​ ഓഫറുകളുമായി ലുലു ഹൈപ്പർമാർക്കറ്റ്

റിയാദ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി 96 മണിക്കൂർ നീളുന്ന വൻ ഷോപ്പിങ്​ ഓഫറുകൾ പ്രഖ്യാപിച്ച് ലുലു ഹൈപ്പർമാർക്കറ്റ്. സെപ്റ്റംബർ 23 മുതൽ 26 വരെ രാജ്യത്തുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റ് സ്​റ്റോറുകളിലാണ് ഈ പ്രത്യേക ഓഫറുകൾ ലഭ്യമാകുക.

സൗദിയുടെ തദ്ദേശീയ ഉൽപ്പന്നങ്ങൾ, കാർഷിക വിളകൾ, പരമ്പരാഗത ഭക്ഷണവിഭവങ്ങൾ, സാംസ്കാരിക പാരമ്പര്യം എന്നിവയെ സമന്വയിപ്പിച്ചാണ് ലുലു ഈ ഷോപ്പിങ്​ മഹോത്സവം ഒരുക്കിയിരിക്കുന്നത്. ദേശീയ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഒരു മാസം നീണ്ട ‘സൗദി ഷോപ്പിങ്​ ഫിയസ്​റ്റ’യുടെ ഭാഗമായാണ് ഈ 96 മണിക്കൂർ ക്യാമ്പയിൻ.

സെപ്റ്റംബർ 23-ന് രാത്രി എട്ട്​ മുതൽ പുലർച്ചെ രണ്ട്​ വരെ നടക്കുന്ന ‘മെഗാ മിഡ്‌നൈറ്റ് ഓഫറോടുകൂടി’യാണ് 96 മണിക്കൂർ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ഈ സമയപരിധിയിൽ പലവ്യഞ്ജനം, ഫ്രഷ് ഫുഡ്, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, വീട്ടുപകരണങ്ങൾ, ഫാഷൻ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലെയും തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് അവിശ്വസനീയമായ വിലക്കിഴിവ് ലഭിക്കും.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 1,096 ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് സൗജന്യ ട്രോളി സമ്മാനമായി ലഭിക്കും. കൂടാതെ സ്​റ്റോറുകളിൽ ഒരുക്കിയിരിക്കുന്ന ‘സ്പിൻ ആൻഡ് വിൻ’ മത്സരത്തിലൂടെയും ആവേശകരമായ സമ്മാനങ്ങൾ നേടാം. മുൻനിര ബ്രാൻഡുകൾക്ക് കുറഞ്ഞ നിരക്ക് ഉറപ്പാക്കുന്ന ‘ബ്രാൻഡ് ഓഫ് ദി വീക്ക്’, ദിനംപ്രതി പ്രത്യേക ഓഫറുകൾ നൽകുന്ന ‘പ്രൊഡക്റ്റ് ഓഫ് ദി ഡേ’ എന്നിവയും ഇതോടൊപ്പം ലഭ്യമാണ്.

സൗദിയുടെ തദ്ദേശീയ കാർഷിക വിളകൾക്കും പ്രാദേശിക ഉൽപ്പന്നങ്ങൾക്കും ലുലു പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ‘സൗദി സീഫുഡ് ഫെസ്​റ്റ്​’, ‘സൗദി ഫ്രൂട്ട് ഫിയസ്​റ്റ’ എന്നിവയിലൂടെ രാജ്യത്തി​െൻറ മികച്ച മത്സ്യസമ്പത്തും കാർഷിക വിളവെടുപ്പുകളും ആഘോഷിക്കും. ‘പ്രൗഡ്‌ലി ഫ്രം സൗദി അറേബ്യ’ കാമ്പയിനിലൂടെ പുതിയ പഴങ്ങളും പച്ചക്കറികളും, പ്രാദേശിക ഫാമുകളിൽ നിന്നുള്ള മാംസവും ലഭ്യമാക്കുമ്പോൾ, ‘സൗദി മേഡ്’ സംരംഭത്തിലൂടെ തദ്ദേശീയമായി നിർമ്മിച്ച ഭക്ഷ്യവസ്തുക്കൾക്കും പലവ്യഞ്ജനങ്ങൾക്കും പ്രത്യേക ഡിസ്കൗണ്ടുകളും അനുവദിച്ചിട്ടുണ്ട്.

ദേശീയ ദിനാഘോഷങ്ങൾ കൂടുതൽ വർണാഭമാക്കാൻ ദേശീയ പതാകകൾ, ടീ ഷർട്ടുകൾ, മറ്റ് ഫെസ്​റ്റിവൽ മെർച്ചൻഡൈസുകൾ എന്നിവയും സ്​റ്റോറുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ അവധിക്കാലം പ്രമാണിച്ച് കുട്ടികൾക്കായി ‘ടോയ് ഫെസ്​റ്റും’, ഡിജിറ്റൽ-ഐ.ടി ഉപകരണങ്ങൾക്കും ഹോം അപ്ലയൻസസുകൾക്കുമായി ‘ഡിജി ഫെസ്​റ്റും’ ഒരുക്കിയിരിക്കുന്നു. കൂടാതെ, സെപ്റ്റംബർ 30 വരെ തിരഞ്ഞെടുത്ത ഫാഷൻ വെയറുകൾ, ഫുട്‌വെയറുകൾ, ലേഡീസ് ബാഗുകൾ, കിഡ്‌സ് ആക്‌സസറികൾ എന്നിവയ്ക്ക് 70 ശതമാനം വരെ വിലക്കിഴിവും ലഭിക്കും.

ഉപഭോക്താക്കൾക്ക് ലളിതമായി ഷോപ്പിങ്​ നടത്തുന്നതിനായി പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് പൂജ്യം ശതമാനം പലിശരഹിത ഇൻസ്‌റ്റാൾമെൻറ്​ പ്ലാനുകളും ലുലു അവതരിപ്പിച്ചിട്ടുണ്ട്. റിയാദ് ബാങ്ക്, അറബ് നാഷനൽ ബാങ്ക്, എസ്.എൻ.ബി, സാബ്, എമിറേറ്റ്സ് എൻ.ബി.ഡി, അൽ രാജ്ഹി ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡുകൾ വഴി ഈ സൗകര്യം പ്രയോജനപ്പെടുത്താം. ബാങ്ക് കാഷ്ബാക്ക് ഓഫറുകൾക്ക് പുറമെ ടാബി, തമാര എന്നിവ വഴി ‘ഷോപ് നൗ, പേ ലേറ്റർ’ സൗകര്യവും ലഭ്യമാണ്.

സൗദിയുടെ 96 വർഷത്തെ അഭിമാനകരമായ പ്രയാണത്തിനൊപ്പം പങ്കുചേരുന്നതിൽ ലുലുവിന് ഏറെ സന്തോഷമുണ്ടെന്നും, ഉപഭോക്താക്കൾക്ക് രാജ്യത്തി​െൻറ ഏറ്റവും മികച്ച ഉൽപ്പന്നങ്ങളും സമാനതകളില്ലാത്ത ഷോപ്പിങ്​ അനുഭവവും സമ്മാനിക്കുകയാണ് ലക്ഷ്യമെന്നും ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി.

Tags:    
News Summary - Saudi National Day: LuLu Hypermarket launches massive 96-hour shopping offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.