അൽഅഖ്സ പള്ളി അങ്കണത്തിലേക്ക് ഇസ്രായേൽ അതിക്രമം: ശക്തമായ പ്രതിഷേധവുമായി സൗദി അറേബ്യ
റിയാദ്: അൽഅഖ്സ പള്ളി അങ്കണത്തിലേക്ക് ഇസ്രായേൽ ഔദ്യോഗിക പ്രതിനിധിയുടെയും തീവ്രവാദ കുടിയേറ്റക്കാരുടെയും നേതൃത്വത്തിൽ നടന്ന കടന്നുകയറ്റത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇസ്രായേൽ അധിനിവേശ സേനയുടെ പൂർണ സംരക്ഷണത്തോടെയായിരുന്നു ഈ ലംഘനമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രകോപനപരമായ നടപടിയാണിതെന്ന് മന്ത്രാലയം ചുണ്ടിക്കാട്ടി. അധിനിവേശ ഫലസ്തീനിലെ വിശുദ്ധ സ്ഥലങ്ങൾക്കും ഫലസ്തീൻ ജനതക്കുമെതിരെ ഇസ്രായേൽ ഉദ്യോഗസ്ഥർ നടത്തുന്ന നിയമവിരുദ്ധവും തീവ്രവാദപരവുമായ അതിക്രമങ്ങളെയും ആഹ്വാനങ്ങളെയും സൗദി അറേബ്യ പൂർണമായും തള്ളിക്കളയുന്നു.
അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക തത്ത്വങ്ങളുടെയും ലംഘനമായ ഇത്തരം കടന്നുകയറ്റങ്ങൾ അടിയന്തരമായി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.