അൽ ഉറൂബ പാർക്ക് നിർമാണം പ​ുരോഗമിക്കുന്നു

അൽ ഉറൂബ പാർക്ക് നിർമാണം 48 ശതമാനം പൂർത്തിയായി; റിയാദി​​നെ ഹരിതാഭമാക്കാൻ വൻകിട പദ്ധതി

റിയാദ്: റിയാദ് റോയൽ കമീഷ​െൻറ മേൽനോട്ടത്തിൽ നടപ്പാക്കുന്ന ‘ഗ്രീൻ റിയാദ്’ പദ്ധതിയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ അൽ ഉറൂബ പാർക്കി​െൻറ നിർമാണ പുരോഗതി 48 ശതമാനത്തിലെത്തിയതായി അധികൃതർ അറിയിച്ചു. സുസ്ഥിര നഗര പരിസ്ഥിതിയും അത്യാധുനിക നഗരവികസനവും ലക്ഷ്യമിട്ടാണ് ഈ വൻകിട പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

അമീർ തുർക്കി ബിൻ അബ്​ദുൽ അസീസ് ഫസ്​റ്റ്​ റോഡും അൽ ഉറൂബ റോഡും സംഗമിക്കുന്ന തന്ത്രപ്രധാനമായ സ്ഥലത്താണ് 7,54,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പാർക്ക് നിർമിക്കുന്നത്. പദ്ധതി പ്രദേശത്തി​െൻറ 65 ശതമാനത്തോളം ഭാഗത്തായി ആറ് ലക്ഷത്തിലധികം വൃക്ഷങ്ങളും സസ്യങ്ങളും വെച്ചുപിടിപ്പിക്കും. കൂടാതെ, പാർക്കിലൂടെ കടന്നുപോകുന്ന വാദി അൽലൈസനുമായി ബന്ധപ്പെടുത്തി മനോഹരമായ സ്ഥിരം ജലാശയങ്ങളും ഇവിടെ സജ്ജീകരിക്കുന്നുണ്ട്.

പാർക്കി​െൻറ നിർദ്ദിഷ്​ട മാതൃക

 

സന്ദർശകർക്കായി 14 കിലോമീറ്റർ നീളമുള്ള നടപ്പാതകൾ, ഗ്രീൻ ടെറസുകൾ, പവിലിയനുകൾ, പൊതുപരിപാടികൾ നടത്താനുള്ള തുറന്ന വേദികൾ, വിവിധ പ്രായക്കാർക്കായുള്ള കായിക സൗകര്യങ്ങൾ എന്നിവയും പാർക്കി​െൻറ ഭാഗമായി ഒരുക്കുന്നുണ്ട്.

റിയാദ് നഗരത്തിലെ പച്ചപ്പ് വർദ്ധിപ്പിക്കാനും പരിസ്ഥിതി സന്തുലനം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന ‘ഗ്രീൻ റിയാദ്’ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി 1,350 കിലോമീറ്റർ നീളമുള്ള ജലസേചന ശൃംഖലയുടെ നിർമാണവും പുരോഗമിക്കുകയാണ്. കൂടാതെ, പദ്ധതിക്ക് കീഴിലെ പ്രത്യേക നഴ്സറികൾ വഴി പ്രതിവർഷം 30 ലക്ഷം മരങ്ങളും കുറ്റിച്ചെടികളുമാണ് ഉത്പാദിപ്പിക്കുന്നത്. റിയാദിലെ താപനില കുറയ്ക്കുന്നതിനും വായുവി​െൻറ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും പൊടിപടലങ്ങളും മലിനീകരണവും നിയന്ത്രിക്കുന്നതിനും ഈ പദ്ധതി വലിയ പങ്കുവഹിക്കും.

Tags:    
News Summary - Al Urubah Park construction 48% complete; a massive project to green Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.