ബുറൈദയിലെ സിറ്റിഫ്ലവർ സ്​റ്റോറിൽ അരങ്ങേറിയ സൗദി ദേശീയ ദിനാഘോഷം

സൗദി ദേശീയ ദിനാഘോഷം: ബുറൈദയിൽ ആവേശം വിതറി സിറ്റിഫ്ലവർ വർണോത്സവം

ബുറൈദ: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബുറൈദയിലെ സിറ്റിഫ്ലവർ സ്​റ്റോറും ഇശൽ ബുറൈദയും സംയുക്തമായി സംഘടിപ്പിച്ച ‘സിറ്റിഫ്ലവർ വർണോത്സവം’ ആവേശോജ്ജ്വലമായി നടന്നു. സിറ്റിഫ്ലവർ ഡിപ്പാർട്ട്മെൻറ്​ സ്​റ്റോറിൽ വച്ച് നടന്ന പരിപാടിയിൽ രണ്ടു വിഭാഗങ്ങളിലായി നൂറോളം കുട്ടികളാണ് കളറിങ്​ മത്സരത്തിൽ പങ്കെടുത്തത്.

മത്സരത്തിൽ ഗ്രൂപ്പ് എ വിഭാഗത്തിൽ ഫാത്തിമത്ത് സഫ ഒന്നാം സമ്മാനവും, ഫൈഹ ജാബിർ രണ്ടാം സമ്മാനവും, മുഹമ്മദ് റയ്യാൻ മൂന്നാം സമ്മാനവും നേടി. ഗ്രൂപ്പ് ബി വിഭാഗത്തിൽ നഹ്‌ല ഫാത്തിമ ഒന്നാം സ്ഥാനവും, നസ്‌നിൻ രണ്ടാം സ്ഥാനവും, അൽഫിയാ തസ്‌നീം മൂന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ ദേവനേഷ് കുമാർ നാലാം സ്ഥാനത്തിന് അർഹനായി.

 

ഇതോടൊപ്പം, അധ്യാപക ദിനത്തോടനുബന്ധിച്ച് ബുറൈദയിലെ വിവിധ സ്കൂളുകളിൽ 20 വർഷത്തെ സേവനം പൂർത്തിയാക്കിയ ഗീത ഹരി, ജാവേദ് ഹസൻ സിദ്ദീഖ്, ഷംസുൽ ആരിഫ്, ശാന്തി രഘുറാം, അനിത ബീഗം, നിഷ എന്നീ അധ്യാപകരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. സാമൂഹിക സേവന രംഗത്ത് സമാനതകളില്ലാത്ത സേവനം നടത്തിയ സലാം പാറപ്പേട്ടിയെയും ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി.

ഇശൽ ബുറൈദ ടീം അവതരിപ്പിച്ച സംഗീത വിരുന്നും കുട്ടികളുടെ നൃത്ത പരിപാടികളും പരിപാടിക്ക് മാറ്റുകൂട്ടി. മത്സര വിജയികൾക്കുള്ള ഉപഹാരങ്ങൾ സിറ്റിഫ്ലവർ മാർക്കറ്റിങ്​ മാനേജർ നൗഷാദ്, സിറ്റിഫ്ലവർ സ്​റ്റോർ മാനേജർ ഹൈദർ അലി, സാംസ്കാരിക പ്രവർത്തകരായ അൻസാർ തോപ്പിൽ, സലാം പാറപ്പേട്ടി, മത്സര വിധികർത്താവായ രതീഷ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. ഷാജി പരിപാടിയുടെ അവതാരകനായി.

Tags:    
News Summary - Cityflower festival for Saudi National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.