റിയാദ്: വരാനിരിക്കുന്നത് ക്വാറൻറീൻ ഡയറികളുടെ കാലമെന്ന് എഴുത്തുകാരനും പത്രപ് രവർത്തകനുമായ വി. മുസഫർ അഹമ്മദ് പറഞ്ഞു. കോവിഡ് കാലത്ത് റിയാദിലെ ചില്ല സർഗവേദി സംഘടിപ്പിക്കുന്ന പ്രതിവാര വെർച്വൽ വായന-സംവാദ പരിപാടിയിൽ ‘വായന: അനുഭവങ്ങൾ, ഓർമകൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19നുമുമ്പുള്ള നമ്മൾ അതിനെ അതിജീവിച്ച് മുന്നോട്ടു പോകുമെന്നും രോഗകാലത്തെ അടയാളപ്പെടുത്തുന്ന ക്വാറൻറീൻ ഡയറികളും നോട്ടുബുക്കുകളും നമുക്ക് വായിക്കാനായി രൂപപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആൻ ഫ്രാങ്കിെൻറ ഡയറിയിലൂടെ നാസിസത്തിെൻറ ഭീകരത മനുഷ്യർ വായിച്ചനുഭവിച്ചതുപോലെ കോവിഡ് 19ഉം അതിെൻറ ഭീകരതയും മനുഷ്യരാശിക്കു മുന്നിൽ ഡയറിക്കുറിപ്പുകളായി വന്നേക്കും. ചിലപ്പോൾ അതൊരു രോഗിയുടേതാകാം അല്ലെങ്കിൽ ആരോഗ്യപ്രവർത്തകരുടേതാകാം.
ഫിക്ഷനിലും നോൺ ഫിക്ഷനിലും ഡയറി എന്ന രൂപം ഇനി ഒരേപോലെ പ്രത്യക്ഷപ്പെടാമെന്ന് മുസഫർ കൂട്ടിച്ചേർത്തു. എം.പി. നാരായണപിള്ളയുടെ ‘കള്ളൻ’ എന്ന കഥ ജയചന്ദ്രൻ നെരുവമ്പ്രം അവതരിപ്പിച്ചു. എ.കെ. റിയാസ് മുഹമ്മദ്, ജുനൈദ് അബൂബക്കർ, എം. ഫൈസൽ, ബീന, അനിത നസീം, ഡോ. ഹസീന, ഷംല ചീനിക്കൽ, സീബ കൂവോട്, ലീന സുരേഷ്, നജ്മ, ആർ. മുരളീധരൻ, നജിം കൊച്ചുകലുങ്ക്, ഇഖ്ബാൽ കൊടുങ്ങല്ലൂർ, കെ.പി.എം. സാദിഖ്, ടി.ആർ. സുബ്രഹ്മണ്യൻ, അഖിൽ ഫൈസൽ, സുരേഷ് ലാൽ, മുനീർ കൊടുങ്ങല്ലൂർ, ബഷീർ കാഞ്ഞിരപ്പുഴ, കൊമ്പൻ മൂസ, ജോഷി പെരിഞ്ഞനം, സുരേഷ് കൂവോട്, പ്രതീപ് കെ. രാജൻ, റഫീഖ് ചാലിയം, ഫിറോസ്, ടി.എം. അബ്ദുറസാഖ്, നാസർ കാരക്കുന്ന്, ഷഫീഖ് തലശ്ശേരി, നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.