റിയാദ്: സുഡാൻ ഉപപ്രധാനമന്ത്രിയും ഇൻഫർമേഷൻ മന്ത്രിയുമായ ഡോ. അഹ്മ്മദ് ബിലാൻ ഉസ്മാൻ റിയാദ് ഹയ്യ് സഹാഫയിലെ സൗദി പ്രസ് ഏജൻസി ആസ്ഥാനം സന്ദർശിച്ചു. ഒദ്യോഗിക സന്ദർശനാർഥം സൗദിയിലെത്തിയതായിരുന്നു സുഡാൻ ഉപപ്രധാനമന്ത്രി. ഏജൻസി ആസ്ഥാനത്തെ വിവിധ വകുപ്പുകളും സാേങ്കതിക സംവിധാനങ്ങളും മീഡിയാ കേന്ദ്രവും ഹാളുകളും അദ്ദേഹം സന്ദർശിച്ചു. സൗദി പ്രസ് ഏജൻസി പ്രസിഡൻറ് അബ്ദുല്ല ബിൻ ഫഹദ് അൽഹുസൈൻ ഏജൻസിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സൗദി പ്രസ് ഏജൻസി നേടിയ ഗുണനിലവാരത്തെ സുഡാൻ ഉപപ്രധാനമന്ത്രി പ്രശംസിച്ചു. സാേങ്കതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിൽ ശ്രദ്ധേയവും മാതൃകാപരവുമായ രീതിയാണ് സൗദി പ്രസ് ഏജൻസിയുടേതെന്നും അദ്ദേഹം പറഞ്ഞു. സൂഡാൻ ബ്രാഡ്കാസ്റ്റിങ് കോർപേറഷൻ മേധാവി സുബൈർ ഉസ്മാൻ അഹമ്മദ് ബാബ്കർ, സുഡാൻ വാർത്ത ഏജൻസി മേധാവി ഇവദ് ജാദീൻ മുഹ്യുദ്ദീൻ, എക്സിക്യൂട്ടീവ് മേധാവി മുഹമ്മദ് ഫദ്ൽ ബിലാൽ എന്നിവരും സന്നിഹിതരായിരുന്നു. നേരത്തെ സൗദി വാർത്താ സാംസ്കാരിക വകുപ്പ് മന്ത്രി ഡോ. അവാദ് ബിൻ സ്വാലിഹ് അൽഅവാദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.