ശൈഖ് തഹ് നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ
Posted On
date_range Updated On
date_range ശൈഖ് തഹ് നൂൻന്റെ നിര്യാണം; സൽമാൻ രാജാവും കിരീടാവകാശിയും അനുശോചനം രേഖപ്പെടുത്തി
ജിദ്ദ: യു.എ.ഇ രാജകുടുംബാംഗം ശൈഖ് തഹ് നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചനം രേഖപ്പെടുത്തി. അൽ ഐനിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയായിരുന്ന ശൈഖ് തഹ്നൂൻ ബുധനാഴ്ചയാണ് അന്തരിച്ചത്. യു.എ.ഇ യിൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട് .യു.എ.ഇ യിലെ സുപ്രധാന ഉദ്യോഗസ്ഥന്റെ മരണത്തിൽ സൗദിയുടെ അഗാധമായ അനുശോചനം യു.എ.ഇ ഭരണാധികാരിക്ക് പ്രത്യേക സന്ദേശത്തിലൂടെ നൽകിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.