????????

നാ​ട്ടി​ലേ​ക്ക്​ പു​റ​പ്പെ​ട്ട ക​ണ്ണൂ​ർ സ്വ​ദേ​ശി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​രി​ച്ചു

ദ​മ്മാം: ദ​മ്മാം എ​യ​ർ​പോ​ർ​ട്ടി​ൽ നാ​ട്ടി​ൽ പോ​കാ​നാ​യി എ​മി​ഗ്രേ​ഷ​ൻ ക​ഴി​ഞ്ഞ ത​ല​ശ്ശേ​രി പൊ​ന്നി​യം സ് വ​ദേ​ശി​യും ക​തി​രൂ​ർ പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എം.​സി.​കെ. ഖാ​ലി​ദ് (70) ഹ ൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ക​തി​രൂ​ർ പ​ഞ്ചാ​യ​ത്ത് മു​സ്​​ലീം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എം.​സി.​കെ ഖാ​ലി​ദ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ നാ​ട്ടി​ല്‍ പോ​കു​ന്ന​തി​നാ​യി ബോ​ഡി​ങ്​ പാ​സെ​ടു​ത്ത് കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. മു​മ്പ് പ്ര​വാ​സി​യാ​യി​രു​ന്ന ഖാ​ലി​ദ് ഒ​രാ​ഴ്ച മു​മ്പ് സ​ന്ദ​ര്‍ശ​ന വി​സ​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു. മൃ​ത​ദേ​ഹം ഖ​ത്തീ​ഫ് സെ​ന്‍ട്ര​ല്‍ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി.


മൃ​ത​ദേ​ഹം ദ​മ്മാ​മി​ൽ മ​റ​വു ചെ​യ്യാ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ നാ​സ് വ​ക്കം, നൂ​ർ മു​ഹ​മ്മ​ദ് ക​തി​രൂ​ർ എ​ന്നി​വ​രും ദ​മ്മാം കെ.​എം.​സി.​സി​യും രം​ഗ​ത്തു​ണ്ട്.ഭാ​ര്യ: അ​സ്മ. മ​ക്ക​ൾ: മു​സ​മ്മി​ൽ (ദ​മ്മാം), റ​സ്മി​ൽ ജ​ബ്ബാ​ർ, റ​സ്മി​ല. മ​രു​മ​ക​ൻ: നൗ​ഷാ​ദ്.

Tags:    
News Summary - death news-airport-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.