എ​ൻ. സ​നി​ൽ​കു​മാ​റി​െൻറ പു​സ്ത​കം ‘ടൈം ​സോ​ണു​ക​ളി​ലെ മൂ​ന്നു കു​ട്ടി​ക​ളു’​ടെ ക​വ​ർ മ​ന്ത്രി

പി.​സി. വി​ഷ്ണു​നാ​ഥ് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

‘ടൈം ​സോ​ണു​ക​ളി​ലെ മൂ​ന്നു കു​ട്ടി​ക​ൾ’ പു​സ്ത​ക ക​വ​ർ പ്ര​കാ​ശ​നം ചെ​യ്തു

ജു​ബൈ​ൽ: 16 വ​ർ​ഷ​മാ​യി സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന പ​ന്ത​ളം സ്വ​ദേ​ശി എ​ൻ. സ​നി​ൽ​കു​മാ​റി​െൻറ ആ​ദ്യ പു​സ്ത​ക​മാ​യ ‘ടൈം ​സോ​ണു​ക​ളി​ലെ മൂ​ന്നു കു​ട്ടി​ക​ൾ’ എ​ന്ന കൃ​തി​യു​ടെ ക​വ​ർ ചി​ത്രം കേ​ര​ള സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് പ്ര​കാ​ശ​നം ചെ​യ്തു.

ച​ട​ങ്ങി​ൽ അ​ഡ്വ. ശാ​ന്ത​കു​മാ​ർ എം.​എ​ൽ.​എ, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ നി​സാ​മു​ദ്ദീ​ൻ ഐ.​എ.​എ​സ്, എ​ൻ.​സി. മ​നോ​ജ് കു​ള​ന​ട എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നോ​റ പ​ബ്ലി​ക്കേ​ഷ​ൻ​സാ​ണ്​ പ്ര​സാ​ധ​ക​ർ. പ്ര​മു​ഖ ചി​ത്ര​കാ​ര​ൻ എം.​സി. സു​നി​ൽ​കു​മാ​റാ​ണ് ക​വ​ർ ഡി​സൈ​ൻ ഒ​രു​ക്കി​യ​ത്.

പ​ര​മ്പ​രാ​ഗ​ത​മാ​യ അ​ധ്യാ​പ​ന-​ര​ക്ഷാ​ക​ർ​ത്തൃ അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക്, സ്വ​ന്തം ഉ​ള്ളി​ലേ​ക്ക് ത​ന്നെ ന​ട​ത്തു​ന്ന ഒ​രു ആ​ന്ത​രി​ക തീ​ർ​ത്ഥാ​ട​ന​മാ​ണ് ഈ ​പു​സ്ത​ക​മെ​ന്ന് ഗ്ര​ന്ഥ​ക​ർ​ത്താ​വ് എ​ൻ. സ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട പ​ന്ത​ളം തെ​ക്കേ​ക്ക​ര മ​ല്ലി​ക ശ്രീ​വി​ലാ​സം വീ​ട്ടി​ൽ നാ​രാ​യ​ണ​ക്കു​റു​പ്പി​െൻറ​യും ഓ​മ​ന​യ​മ്മ​യു​ടെ​യും മ​ക​നാ​ണ് എ​ൻ. സ​നി​ൽ​കു​മാ​ർ. അ​നു​ജ​യാ​ണ് ഭാ​ര്യ. സ​ത്യ​ജി​ത്, ദേ​വ​ജി​ത് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Tags:    
News Summary - Book cover of 'Three Children in the Time Zones' released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.