റിയാദ്: നാടിെൻറ ഓണം തനി നാടന്‍ വൈബില്‍, തനി നാടന്‍ രുചിയില്‍, ആഘോഷിക്കണോ...ലുലുവിലേക്ക് പോരൂ. സൗദിയില്‍ പൊന്നോണ വിപണിയുടെ കൂറ്റന്‍ കലവറ തുറന്ന് മലയാളത്തിെൻറ ഓണാരവത്തിന് തുടക്കമിട്ടിരിക്കുകയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍. ‘ഓണം ഇവിടെയാണ്’ എന്ന പേരിലാണ് ലുലുവിലെ കിടിലന്‍ ഓണക്കാഴ്ചകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലേക്കെത്തുന്നത്.
ലുലു ഓണച്ചന്ത, ലുലു ഓണസദ്യ, പായസ മേള, കിച്ചണ്‍ സ്പെഷ്യല്‍സ്, പിക്കിള്‍ ഫെസ്റ്റ്, ടെക്ക് ഓണം എന്നിങ്ങനെ ഓണം കളറാക്കാന്‍ സകലതും ലുലുവില്‍ റെഡി. ഓണത്തിന് നാടന്‍ പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഒരു കുടക്കീഴില്‍ വാങ്ങാന്‍ വിപുലമായ സൗകര്യമാണ് ലുലു ഓണച്ചന്ത ഒരുക്കിയിരിക്കുന്നത്.
വാഴയില മുതല്‍ നാടന്‍ മത്തന്‍, ചേന, ചേമ്പ്, കുമ്പളങ്ങ, ഏത്തക്കായ, പയര്‍, തേങ്ങ അടക്കം എല്ലാം ഇവിടെയുണ്ട്. മസാല പൗഡറുകള്‍, വിവിധ ബ്രാന്‍ഡുകളുടെ മട്ട അരി, പായസക്കൂട്ടുകള്‍, നെയ്യ്, ശര്‍ക്കര വരട്ടി, കായ വറുത്തത് അടക്കം ഓണസദ്യ ഒരുക്കാന്‍ വേണ്ട എല്ലാ പലവ്യഞ്ജനങ്ങളും വാങ്ങാനായി ലുലു ഓണച്ചന്തയിലേക്ക് എത്തിയാല്‍ മതി.
ഓണപ്പൂക്കളം ഇടുന്നതിനായി വര്‍ണ്ണപ്പൂക്കളും ഇത്തവണ ലുലുവില്‍ നിന്ന് തന്നെ വാങ്ങാം. ഓണത്തിന് നാടിെൻറ ഗൃഹാതുരതയുണര്‍ത്തുന്ന വിഭവങ്ങള്‍ അണിനിരത്തിയുള്ള ഷെഫ് പിള്ളയുടെ സിഗ്നേച്ചര്‍ ഓണസദ്യയാണ് മറ്റൊരു പ്രത്യേകത. 26-ല്‍ പരം പരമ്പരാഗത രുചിവിഭവങ്ങളും രണ്ട് കൂട്ടം പായസവുമാണ് സദ്യയില്‍ ഒരുക്കിയിട്ടുള്ളത്.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഓണ്‍ലൈനായും ഓണസദ്യയുടെ പ്രീ ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. സദ്യ നേരിട്ട് ബുക്ക് ചെയ്യുന്നവർക്കും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്കും പ്രത്യേക ഓഫറുകളും കാത്തിരിപ്പുണ്ട്. നേരിട്ടെത്തി 10 സദ്യ ഒരുമിച്ച് ബുക്ക് ചെയ്താൽ 10 ശതമാനം വിലക്കിഴിവാണ് ലഭിക്കുക.
ഇതിന് പുറമെ ഓൺലൈനിൽ രണ്ട് സദ്യ ബുക്ക് ചെയ്യുന്ന ഓരോരുത്തര്‍ക്കും ഒരു പായസം മിക്സ് സൗജന്യമായി ലഭിക്കും. ഒപ്പം അവിയല്‍, കൂട്ടുകറി, തോരന്‍, കാളന്‍, ഓലന്‍ തുടങ്ങി നാടന്‍ ഓണസദ്യ വിഭവങ്ങള്‍ എല്ലാം ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ അണിനിരക്കുന്നുണ്ട്. വിഭവങ്ങളേതും ആവശ്യമുള്ള അളവില്‍ ലുലുവില്‍ നിന്ന് വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമുണ്ട്.
കൂടാതെ വമ്പന്‍ പായസമേളയും ഒരുക്കിയിട്ടുണ്ട്. ബ്ലൂബറി പായസം, പ്രഥമന്‍, പാല്‍പ്പായസം, ഇളനീര്‍ പായസം, ഷുഗര്‍ ഫ്രീ പായസം ഉള്‍പ്പെടെ 20 ലധികം പായസരുചികളാണ് മേളയിൽ അണിനിരന്നിട്ടുള്ളത്. ഇഷ്ടപ്പെട്ട പായസം, വേണ്ട അളവില്‍ വാങ്ങാനും ഉപഭോക്താക്കള്‍ക്ക് സൗകര്യമുണ്ട്.
ഓണത്തിന് കുടുംബത്തിലേക്കും നാട്ടിലേക്കും ഓണക്കോടി വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ലുലു വിപുലമായ ഓണക്കോടി കളക്ഷന്‍ തയ്യാറാക്കിയിട്ടുണ്ട്. മികച്ച ഓഫറുകളിലൂടെ കുടുംബാംഗങ്ങള്‍ക്കെല്ലാം പുത്തന്‍ ട്രെന്‍ഡിങ് വസ്ത്രങ്ങള്‍ എടുക്കാനും ലാഭം സ്വന്തമാക്കാനുമാണ് അവസരം. വേനല്‍ക്കാല സെയില്‍ ഓഫറുകളുടെ ഭാഗമായി 50 ശതമാനം വരെ വിലക്കിഴിവാണ് ഷോപ്പിങ്ങില്‍ ലഭിക്കുക.
ഓണത്തിന് സ്മാര്‍ട്ട്ഫോണുകളും, ഡിജിറ്റല്‍ ഗാഡ്ജറ്റുകളും, ടിവിയും, ലാപ്ടോപ്പും ഉള്‍പ്പെടെ ടെക് അപ്ഗ്രേഡിന് തയ്യാറെടുക്കുന്ന എല്ലാവര്‍ക്കും ലുലു മികച്ച ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. സൗദിയിലെ ഓണാഘോഷ തയ്യാറെടുപ്പുകളുടെ ഓരോ നിമിഷവും മലയാളിക്ക് നാടന്‍ വൈബില്‍ തന്നെ ആസ്വദിക്കാന്‍ ഒരിക്കല്‍ കൂടി അവസരമൊരുക്കുകയാണ് ലുലു. ഓണം ഷോപ്പിങ് മുതല്‍ കൊതിയൂറും സദ്യ വരെ സകലതും ഇവിടെയാണ്, ലുലുവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.