ഡീൻ കുര്യാക്കോസ് എം.പിയെ റിയാദ്​ ഒ.ഐ.സി.സി ഭാരവാഹികൾ സ്വീകരിക്കുന്നു

ഡീൻ കുര്യാക്കോസ് എം.പിക്ക്​ റിയാദിൽ ഒ.ഐ.സി.സി സ്വീകരണം നൽകി

റിയാദ്: ഹ്രസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ ഇടുക്കി പാർലമെൻറ്​ അംഗവും കോൺഗ്രസ് നേതാവുമായ ഡീൻ കുര്യാക്കോസ് എം.പിയെ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിങ്​ ഖാലിദ്​ ഇൻറർനാഷനൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സലിം കളക്കര, ഇടുക്കി ജില്ല പ്രസിഡൻറ്​ ഷാജി മഠത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

സ്വീകരണ ചടങ്ങിൽ ഭാരവാഹികളായ ഷുക്കൂർ ആലുവ, സക്കീർ ദാനത്ത്, അബ്​ദുല്ല വല്ലാഞ്ചിറ, ശിഹാബ് കൊട്ടുകാട് എന്നിവർ സന്നിഹിതരായിരുന്നു. റിയാദ് സന്ദർശനത്തിനിടെ പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, അതോടൊപ്പം കേരളത്തിലെ സമകാലിക രാഷ്​ട്രീയ-സാമൂഹിക വിഷയങ്ങൾ എന്നിവ സംബന്ധിച്ച് ഡീൻ കുര്യാക്കോസ് എം.പി പ്രവാസി സമൂഹത്തോടും സംഘടന നേതാക്കളോടും ആശയവിനിമയം നടത്തുമെന്ന് ഒ.ഐ.സി.സി നേതാക്കൾ അറിയിച്ചു.

Tags:    
News Summary - Dean Kuriakose MP received a warm welcome by the OICC in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.